വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ

വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ – Airline bomb threat: New security guidelines | India News, Malayalam News | Manorama Online | Manorama News

വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ

മനോരമ ലേഖകൻ

Published: October 31 , 2024 05:08 AM IST

1 minute Read

ന്യൂഡൽഹി ∙ രാജ്യത്തെ വ്യോമയാന മേഖലയെ സ്തംഭിപ്പിച്ച വ്യാജ ബോംബ് ഭീഷണി ചെറുക്കാനായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സുരക്ഷാ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. ഇത്തരത്തിൽ വരുന്ന ഭീഷണികളുടെ ഗൗരവം പരിശോധിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിർദേശങ്ങളിലുണ്ട്. ഒരു വിമാനം അടിയന്തര ലാൻഡിങ്ങിനും പരിശോധനയ്ക്കും വിധേയമാക്കുന്നതിനു മുൻപ് ഭീഷണി പുറപ്പെടുവിച്ചയാൾ വ്യാജ പ്രൊഫൈലിലാണോ, ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടോ, ഭീഷണിയുമായി ബന്ധിപ്പിക്കാവുന്ന ഏതെങ്കിലും സാമ്പത്തിക, സാമൂഹിക, രാഷ്‌്ട്രീയ പ്രശ്നങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വിമാനത്തിൽ വിഐപി,     വിവിഐപി തലത്തിലുള്ള വ്യക്തികളുണ്ടോയെന്നും പരിഗണിക്കും. അഞ്ഞൂറിലധികം വ്യാജ ബോംബ് ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ പരിഷ്കാരം.

English Summary:
Airline bomb threat: New security guidelines

mo-news-common-bomb-threat 3sel2ds4t5ftqsvrrh1tcgjbde mo-auto-airplane mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link
Exit mobile version