ഫ്രഞ്ച് അംബാസഡറുടെ ഫോൺ പോക്കറ്റടിച്ചു – French Ambassador’s phone robbed | India News, Malayalam News | Manorama Online | Manorama News
ഫ്രഞ്ച് അംബാസഡറുടെ ഫോൺ പോക്കറ്റടിച്ചു
മനോരമ ലേഖകൻ
Published: October 31 , 2024 05:09 AM IST
1 minute Read
തിയറി മതോ
ന്യൂഡൽഹി ∙ ചാന്ദ്നി ചൗക്കിൽ ഭാര്യയോടൊപ്പം ഷോപ്പിങ്ങിനെത്തിയ ഫ്രഞ്ച് അംബാസഡർ തിയറി മതോയുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ചു. ദിവസങ്ങൾക്കുശേഷം നാലംഗ മോഷണ സംഘത്തെ പിടികൂടിയ ഡൽഹി പൊലീസ് അംബാസഡറുടെ സാംസങ് എ 55 ഫോണും വീണ്ടെടുത്തു.കഴിഞ്ഞ 20നാണു ഭാര്യ സിസെലി മാതോയുമൊത്ത് ഫ്രഞ്ച് അംബാസഡർ ഷോപ്പിങ്ങിനെത്തിയത്.
ഫോൺ പോക്കറ്റടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി പൊലീസിന്റെ വെബ്സൈറ്റിൽ ഓൺലൈനായി പരാതി റജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥർ പൊലീസിൽ നേരിട്ടു പരാതി നൽകി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പോക്കറ്റടി സംഘത്തെ കണ്ടെത്തിയത്.പിടിയിലായ 4 പേരും 20–25ന് ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യമുനാതീരത്തു താമസിക്കുന്ന ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
English Summary:
French Ambassador’s phone robbed
mo-news-common-newdelhinews mo-news-common-malayalamnews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 4g50p8fud0jfjenu3d4hr2dpu6 mo-crime-theft
Source link