WORLD

ഇസ്രയേലിനോട് വെടിനിർത്തലിനായി കെഞ്ചില്ല, പോരാട്ടം തുടരും- ഹിസ്ബുള്ളയുടെ പുതിയനേതാവ് നയീം കാസിം


ബെയ്‌റൂട്ട്: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി കെഞ്ചില്ലെന്നും തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയീം കാസിം. പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും നയീം കാസിം പറഞ്ഞു. ഹിസ്ബുള്ളയുടെ നേതാവായി ചുമതലയേറ്റെടുത്ത ശേഷം അജ്ഞാത കേന്ദ്രത്തില്‍നിന്ന് നല്‍കിയ ആദ്യ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു നയീം കാസിം. ലെബനിലെയും ഗാസയിലേയും വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്താരാഷ്ട്ര മധ്യസ്ഥര്‍ ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലായിരുന്നു നയീം കാസിമിന്റെ സന്ദേശം. 2023 ഒക്ടോബര്‍ എട്ടിന് ഇസ്രയേലില്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രണം നടത്തിയതിന് ശേഷം നടന്ന യുദ്ധത്തില്‍ ഇതുവരെ ലബനനില്‍ 2790 ആളുകള്‍ കൊല്ലപ്പെടുകയും 12700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലബനന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേല്‍ സൈന്യം ലബനനില്‍ കടന്ന് കഴിഞ്ഞമാസം കരയുദ്ധം ആരംഭിക്കുകകൂടി ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തു. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ആളുകളെ കാണാതായതായും ലബനന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button