KERALAM
മജീഷ്യൻ മനു പൂജപ്പുരയെ ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായി, മാവേലിക്കര റെയിൽവെ സ്റ്റേഷന് ശേഷം കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: മജീഷ്യൻ മനു പൂജപ്പുരയെ ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായെന്ന് പരാതി. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യവെയാണ് മനുവിനെ കാണാതായിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ആന്ധ്രാ പ്രദേശിലേക്ക് ഐലൻഡ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മനുവും കുടുംബവും.
മാവേലിക്കര റെയിൽവെ സ്റ്റേഷൻ കഴിഞ്ഞ ശേഷമാണ് മനുവിനെ കാണാതായത്. കോട്ടയം റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ അച്ഛനും അമ്മയും ഇവിടെ റെയിൽവെ സ്റ്റേഷനിലിറങ്ങി പരാതി നൽകി. മനുവിന്റെ ഫോണടക്കം ട്രെയിനിലുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പൊലീസും മനുവിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Source link