തിരുവനന്തപുരം: കഴിഞ്ഞ വേനലിൽ ഉപഭോഗം 5,800മെഗാവാട്ട് വരെ ഉയർന്ന സാഹചര്യത്തിൽ ഈ വേനലിൽ അധികവൈദ്യുതി നേരത്തെ കണ്ടുവയ്ക്കാനൊരുങ്ങി കെ.എസ്.ഇ.ബി. മാർച്ച്,ഏപ്രിൽ,മേയ് മാസങ്ങളിലേക്ക് ഹ്രസ്വകാല കരാർ ഒപ്പുവച്ച് വൈദ്യുതിവാങ്ങാൻ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അതേസമയം യൂണിറ്റിന് 10രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അത് ഉപഭോക്താക്കൾക്ക് അധിക ബാദ്ധ്യതയ്ക്കിടവരുത്തുമെന്നും കമ്മിഷൻ പറഞ്ഞു.
6രൂപ നിരക്കിൽ എൻ.ടി.പി.സി.യിൽ നിന്ന് 300മെഗാവാട്ടും ടാറ്റാപവറിൽ നിന്ന് 25മെഗാവാട്ടും മാർച്ച് മാസത്തേക്കും ശ്രീസിമന്റ്സിൽ നിന്ന് 9.8രൂപാ നിരക്കിൽ 330മെഗാവാട്ട് ഏപ്രിൽ,മേയ് മാസത്തേക്കും 6.34രൂപാനിരക്കിൽ എൻ.ടി.പി.സി.യിൽ നിന്ന് 250മെഗാവാട്ടും അദാനിയിൽ നിന്ന് 100മെഗാവാട്ടും മേയ് മാസത്തേക്കും വാങ്ങാനാണ് അനുമതി. മൊത്തം ആറ് കരാറുകൾക്ക് അനുമതി നൽകിയത്.
Source link