നീലേശ്വരത്ത് വെടിക്കെട്ട് പുരയിലെ സ്ഫോടനം, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ

നീ​ലേ​ശ്വ​രം​ ​(​കാ​സ​ർ​കോ​ട്)​:​ ​നീ​ലേ​ശ്വ​രം​ ​അ​ഞ്ഞൂ​റ്റ​മ്പ​ലം​ ​വീ​ര​ർ​ക്കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ളി​യാ​ട്ട​ ​മ​ഹോ​ത്സ​വ​ത്തി​നി​ടെ​ ​പ​ട​ക്ക​ശേ​ഖ​ര​ത്തി​ന് ​തീ​പി​ടി​ച്ച സംഭവത്തിൽ ​ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​ട​ക്കം​ ​എ​ട്ടു​പേ​ർ​ക്കെ​തി​രെ​ ​നീ​ലേ​ശ്വ​രം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു . ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ,​ സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരൻ,​ പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

സ്ഫോടനത്തിൽ സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളു​മ​ട​ക്കം​ 154​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇതിൽ എ​ട്ടു​പേ​രു​ടെ​ ​നി​ല​ ​ഗു​രു​ത​ര മാണ്.​ ​പ​രി​ക്കേ​റ്റ​വർ​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലെ​യും​ ​മം​ഗ​ളു​രു​വി​ലെ​യും​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11.55​നാ​യി​രു​ന്നു​ ​അ​പ​ക​ടം.

ക്ഷേ​ത്ര​ ​മ​തി​ലി​നോ​ട് ​ചേ​ർ​ന്ന് ​ആ​സ്ബ​റ്റോ​സ് ​ഷീ​റ്ര് ​പാ​കി​യ​ ​കെ​ട്ടി​ട​ത്തി​ൽ​ ​അ​മി​ട്ടു​ക​ൾ​ ​അ​ട​ക്കം​ ​ബോ​ക്സു​ക​ളി​ലാ​ക്കി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​പ​ട​ക്ക​ശേ​ഖ​ര​മാ​ണ് ​ഒ​ന്നാ​കെ​ ​പൊ​ട്ടി​ത്തെ​റി​ച്ച​ത്.​ ​മൂ​വാ​ളം​കു​ഴി​ ​ചാ​മു​ണ്ഡി​ ​തെ​യ്യ​ത്തി​ന്റെ​ ​കു​ളി​ച്ച് ​തോ​റ്റം​ ​പു​റ​പ്പാ​ടി​നി​ടെ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ച​പ്പോ​ഴു​ണ്ടാ​യ​ ​തീ​പ്പൊ​രി​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​വീ​ണാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​വ​ലി​യ​ ​തീ​ഗോ​ളം​പോ​ലെ​ ​പ​ട​ക്ക​ശേ​ഖ​രം​ ​പൊ​ട്ടി​ത്തെ​റി​ച്ചു. കെ​ട്ടി​ട​ത്തി​നു​ ​സ​മീ​പം​ ​തെ​യ്യം​ ​കാ​ണാ​ൻ​ ​നൂ​റു​ക​ണ​ക്കി​നു​പേ​ർ​ ​കൂ​ടി​ ​നി​ന്നി​രു​ന്നു.​ ​ഇ​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ചി​ത​റി​യോ​ടി​യ​പ്പോ​ഴു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​പെ​ട്ടും​ ​ചി​ല​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​കാ​സ​ർ​കോ​ട് ​അ​ഡി.​ ​എ​സ്.​പി​ ​പി.​ബാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​കാ​ഞ്ഞ​ങ്ങാ​ട് ​ഡി​വൈ.​എ​സ്.​പി​ ​ബാ​ബു​ ​പെ​രി​ങ്ങേ​ത്ത് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.

.


Source link
Exit mobile version