WORLD

സിഖ് വിഘടനവാദികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ- ആരോപണവുമായി കാനഡ


ഒട്ടാവ (കാനഡ): കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ആരോപണവുമായി കനേഡിയന്‍ സര്‍ക്കാര്‍. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രമാണ് ഷായ്‌ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കാനഡയുടെ പാര്‍ലമെന്ററി സമിതി മുന്‍പാകെ വ്യക്തമാക്കി. മാധ്യമപ്രതിനിധി തന്നെ വിളിക്കുകയും അമിത് ഷാ ആണോ ആ വ്യക്തിയെന്ന് ആരായുകയും ചെയ്തു. അദ്ദേഹമാണ് അതെന്ന് ഞാന്‍ സ്ഥിരീകരിച്ചു, മോറിസണ്‍ പാര്‍ലമെന്ററി സമിതിയോടു പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button