ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി; ചരിത്രത്തിൽ ആദ്യം


ന്യൂയോര്‍ക്ക്: ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി പ്രഖ്യാപിക്കുന്നത്. ദീപാവലി ദിവസമായ നവംബര്‍ ഒന്ന് വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വേള്‍ഡ് ട്രേഡ് സെന്ററിലും ദീപാവലിക്ക് മുന്‍പ് ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവിധ വര്‍ണങ്ങള്‍ കൊണ്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടം നിറഞ്ഞു. തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യന്‍ വംശജരായ അമേരിക്കകാരടക്കം അറുന്നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.


Source link

Exit mobile version