തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മേലിന് ഗവർണർ പുനർ നിയമനം നൽകിയതിനെതിരേ സർക്കാർ നിയമ തനടപടികൾ ആലോചിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
പല സന്ദർഭങ്ങളിൽ പലതരം നടപടികളാണ് ചാൻസലറുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇത് നിർഭാഗ്യകരമാണ്. ഗവർണർ പലപ്പോഴും മര്യാദ മറക്കുന്നു. സർക്കാരിന് ആരോടും തർക്കമില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എൻ.എസ്.എസ് പുരസ്കാര വിതരണം നാളെ
തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ 30ന് വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാവും. ഏറ്റവും മികച്ച യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും വോളന്റിയർമാർക്കും സർവകലാശാലകൾക്കും ഡയറക്ടറേറ്റുകൾക്കുമാണ് പുരസ്കാരം നൽകുക.
ജ്യോതിലാലിന് ഏവിയേഷൻ
വകുപ്പിന്റെ അധിക ചുമതല
തിരുവനന്തപുരം: പൊതുഭരണ വകുപ്പ് അഡി.ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പിന്റെ അധിക ചുമതല നൽകി. കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകറിന് സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും ലാൻഡ് റവന്യു കമ്മിഷണർ എ. കൗശികന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടേയും റവന്യു അഡിഷണൽ സെക്രട്ടറി ഷീബാ ജോർജിന് സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടറുടെയും അധികചുമതല നൽകി സർക്കാർ ഉത്തരവിറക്കി.
ഓൺലൈൻ എൻട്രൻസ്:
സാങ്കേതിക സഹായത്തിന് 1.36കോടി
തിരുവനന്തപുരം: ആദ്യമായി ഓൺലൈനിൽ നടത്തിയ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് സാങ്കേതിക സഹായം നൽകിയതിന് സി-ഡിറ്റിന് 1,36,75,748 രൂപ അനുവദിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ ലോക്കൽ സെർവറുകൾ സ്ഥാപിക്കൽ, സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ, ട്രയൽ പരീക്ഷ, മോക്ക് പരീക്ഷ നടത്തിപ്പ്, ജില്ലാതല ഏകോപനം എന്നിവയ്ക്കടക്കമാണ് ഈ തുക. സംസ്ഥാനത്ത് 198, മുംബയ്, ദുബായ്, ഡൽഹി എന്നിവിടങ്ങളിൽ 4 സെന്ററുകളിലായിരുന്നു പരീക്ഷ. 1,13,447 കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. സി-ഡിറ്റാണ് പരീക്ഷാ സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
Source link