‘എനിക്ക് അദ്ഭുതശക്തിയുണ്ട്’: നാലാം നിലയിൽനിന്നു താഴേക്കു ചാടി എൻജിനീയറിങ് വിദ്യാർഥി–വിഡിയോ

അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാം നിലയിൽനിന്നു താഴേക്കു ചാടി എൻജിനീയറിങ് വിദ്യാർഥി; ഗുരുതര പരുക്ക്. – Latest News | Manorama Online

‘എനിക്ക് അദ്ഭുതശക്തിയുണ്ട്’: നാലാം നിലയിൽനിന്നു താഴേക്കു ചാടി എൻജിനീയറിങ് വിദ്യാർഥി–വിഡിയോ

മനോരമ ലേഖകൻ

Published: October 30 , 2024 11:31 AM IST

Updated: October 30, 2024 11:45 AM IST

1 minute Read

1. എ പ്രഭു, 2. പ്രഭു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടുന്നു (Photo : Special Arrangement)

കോയമ്പത്തൂർ∙ അദ്ഭുത ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജിന്റെ നാലാം നിലയിൽനിന്നു താഴേക്കു ചാടിയ വിദ്യാർഥിക്കു ഗുരുതര പരുക്ക്. ഈറോഡ്‌ ജില്ല പെരുന്തുറ മേക്കൂർ വില്ലേജിലെ എ.പ്രഭു (19) ആണ് പരുക്കുകളോടെ ആശുപത്രിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികൾ നോക്കിനിൽക്കെ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്നുമാണ് താഴേക്കു ചാടിയത്. ഇയാളുടെ കാലുകളിലും അരയിലും മുഖത്തുമാണു പരുക്ക്. 

ഉടൻതന്നെ ഒറ്റക്കൽ മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. മൈലേരിപാളയം ഭാഗത്തെ സ്വകാര്യ  എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് ബി.ടെക് വിദ്യാർഥിയാണ് ഇയാൾ. എപ്പോഴും മൊബൈലിൽ സൂപ്പർമാൻ വിഡിയോകൾ കാണുകയും തനിക്കും ശക്തിയുണ്ടെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു.

തനിക്കെതിരെ ചിലർ ബ്ലാക്ക് മാജിക്  ചെയ്യുന്നുണ്ടെന്നും ഇതിൽ ആശങ്കയുണ്ടെന്നും കൂട്ടുകാരെ അറിയിച്ചിരുന്നു. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖത്തെ മുറിവുകൾ കാരണം കെട്ടിടത്തിൽ നിന്നും ചാടിയതിനെ കുറിച്ച് മൊഴി നൽകാൻ വിദ്യാർഥിക്ക് സാധിക്കുന്നില്ലെന്നും ചെട്ടിപ്പാളയം സബ് ഇൻസ്പെക്ടർ കറുപ്പസ്വാമി പാണ്ഡ്യൻ അറിയിച്ചു.

English Summary:
Superman Delusion Leads to College Student’s Horrific Fall

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident mo-news-national-states-tamilnadu 5hqgl8nbccp1jlbuulqpfr1kgh


Source link
Exit mobile version