മോസ്കോ: യുക്രൈനുമായുള്ള യുദ്ധം നിർണായകഘട്ടത്തിലേക്കടുക്കുന്ന സമയത്ത് ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
Source link