നന്മയുടെ ദീപവുമായി ദീപാവലി
നന്മയുടെ ദീപവുമായി ദീപാവലി – Diwali Traditions | ജ്യോതിഷം | Astrology | Manorama Online
നന്മയുടെ ദീപവുമായി ദീപാവലി
രവീന്ദ്രൻ കളരിക്കൽ
Published: October 30 , 2024 11:26 AM IST
1 minute Read
മഹാലക്ഷ്മി അവതരിച്ച ദിവസം എന്നതാണ് ഐതിഹ്യങ്ങളിൽ പ്രധാനം.
Image Credit :spukkato / IstockPhoto
ദീപങ്ങളുടെ ഉത്സവമാണു ദീപാവലി. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം.
ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി. എന്നാൽ ആശ്വിനമാസത്തിലെ കറുത്ത വാവ് രാത്രി വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്.
ഏതായാലും ഇക്കൊല്ലം (2024) കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒക്ടോബർ 31നു വ്യാഴാഴ്ച തന്നെ. കാരണം 31ന് പകൽ 23 നാഴിക 54 വിനാഴിക വരെ ചതുർദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്.
ദീപാവലിയെ സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. മഹാലക്ഷ്മി അവതരിച്ച ദിവസം എന്നതാണ് ഐതിഹ്യങ്ങളിൽ പ്രധാനം. അതുകൊണ്ടുതന്നെ ഈ ദിവസം മഹാലക്ഷ്മിയെ ആരാധിക്കുന്നതിനു കൂടുതൽ പ്രാധാന്യമുണ്ട്.
ദീപാവലിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ…..
English Summary:
Discover the significance of Diwali 2024 in both Kerala and North India. Explore the legends, traditions, and the auspicious connection with Goddess Mahalakshmi.
2gpmcnrvkrvr8mtnle3i8dhrg1 30fc1d2hfjh5vdns5f4k730mkn-list mo-religion-diwali raveendran-kalarikkal mo-astrology-belief mo-religion-deepavali 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-rituals
Source link