കാലിന് മരവിപ്പ്, ശസ്ത്രക്രിയ: ആരാധകനെ കൊലപ്പെടുത്തിയ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം– Karnataka high court grants interim bail to actor Darshan Thoogudeepa | Manorama News | Manorama Online
കാലിന് മരവിപ്പ്, ശസ്ത്രക്രിയ: ആരാധകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദർശന് ജാമ്യം
ഓൺലൈൻ ഡെസ്ക്
Published: October 30 , 2024 11:52 AM IST
1 minute Read
നടൻ ദർശൻ (Photo: Instagram, @darshanthoogudeepashrinivas)
ബെംഗളൂരു∙ ആരാധകരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ജാമ്യം അനുവദിച്ചിരിക്കുന്നത്. ബെല്ലാരി സെൻട്രൽ ജയിലിൽനിന്നുള്ള ഡോക്ടർമാരുടെ സംഘവും ബെല്ലാരി സർക്കാർ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവന്റെ റിപ്പോർട്ടും മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു വിലയിരുത്തിയശേഷമാണ് ജാമ്യം അനുവദിച്ചത്.
ഇരുകാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദർശന്റെ ആവശ്യം. ചെലവുകൾ സ്വയം വഹിച്ചോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. എത്ര ദിവസം ആശുപത്രിയിൽ കിടക്കണമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ജാമ്യ ഹർജിയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ എതിർത്തു. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താമെന്നും പോസിക്യൂഷൻ വാദിച്ചു.
ദർശനുമായി അടുപ്പമുള്ള നടി പവിത്രയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദർശന്റെ ആരാധകനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി.
English Summary:
Karnataka high court grants interim bail to actor Darshan Thoogudeepa
mo-entertainment-movie-darshan-thoogudeepa 72haur34cq7rfi4shangrfr6hq 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-highcourt mo-news-national-states-karnataka mo-judiciary-bail
Source link