ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം: എതിർപ്പ്, മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം മുടക്കാനല്ലെന്ന് സുബ്ബലക്ഷ്മിയുടെ ചെറുമകൻ – Latest News | Manorama Online
ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം: ‘എതിർപ്പ് മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം മുടക്കാനല്ല’
മനോരമ ലേഖകൻ
Published: October 30 , 2024 10:55 AM IST
1 minute Read
മദ്രാസ് മ്യൂസിക് അക്കാദമി (Photo : Special Arrangement)
ചെന്നൈ∙ ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകരുതെന്ന് ആവശ്യപ്പെടുന്ന തന്റെ ഹർജി, മ്യൂസിക് അക്കാദമിയുടെ വാർഷികാഘോഷം തടസ്സപ്പെടുത്താനല്ലെന്നു സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ ഹൈക്കോടതിയെ അറിയിച്ചു.
‘‘സുബ്ബലക്ഷ്മിയെ നിരന്തരം അപമാനിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിലെ തെറ്റാണു ചൂണ്ടിക്കാട്ടിയത്. അക്കാദമി ഭാരവാഹികൾ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണം. ആ പുരസ്കാരം നിരസിക്കാൻ ടി.എം.കൃഷ്ണ ധൈര്യം കാട്ടണമായിരുന്നു. ഗായികയെ അപമാനിക്കുകയും അവരുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ കാപട്യമാണ് അദ്ദേഹം കാണിക്കുന്നത്’’– അക്കാദമി സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായി ശ്രീനിവാസൻ കോടതിയെ അറിയിച്ചു. അതേസമയം, സുബ്ബലക്ഷ്മിയുടെ കുടുംബം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണു ടി.എം.കൃഷ്ണ പ്രതികരിച്ചത്.
English Summary:
Subbulakshmi’s Family Challenges T.M. Krishna’s Sangita Kalanidhi Award
6v6l1ehiu6464bgfnc3695bm93 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu mo-news-common-chennainews mo-entertainment-music-mssubulakshmi
Source link