ക്രൂര പ്രസംഗം, ഒടുവിൽ കീഴടങ്ങൽ

പത്തനംതിട്ടയിലേക്കു സ്ഥലം മാറിപ്പോകുന്ന കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന് കളക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിലിന്റെ യാത്ര അയപ്പ്. അവിടേക്ക് ക്ഷണിക്കാതെ എത്തിയ പി.പി.ദിവ്യ നവീനിനെ അധിക്ഷേപിക്കുന്നു.

 വൈകിട്ട് 5.45-യോഗത്തിനുശേഷം അവസാന ഫയലുകൾ ഒപ്പിട്ട് നവീൻ പത്തനംതിട്ടയിലേക്ക് പോകാൻ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക്.

 ഒക്ടോബർ15-പുലർച്ചെ 5.17ന് ചെങ്ങന്നൂരിൽ നവീൻ ബാബു ഇറങ്ങിയില്ലെന്നുകണ്ട് ബന്ധു അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ വിവരമറിയിച്ചു. ഡ്രൈവർ എം. ഷംസുദ്ദീൻ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ രാവിലെ ഏഴിന് അന്വേഷിച്ചെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുന്നു. ഡ്രൈവറുടെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പിന്നാലെ നവീൻ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോൾ സംരംഭകൻ ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നൽകിയെന്ന് വെളിപ്പെടുത്തൽ. കളക്ടറേറ്റിലും പരിസരത്തും വൻ പ്രതിഷേധം.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു ടൗൺ പൊലീസിൽ പരാതി നൽകുന്നു.

 16-പുലർച്ചെ 12.40ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്വദേശമായ പത്തനംതിട്ട മലയാലപ്പുഴയിലേക്കു കൊണ്ടുപോയി. മരണം സംബന്ധിച്ച് കളക്ടർ അരുൺ കെ. വിജയൻ മന്ത്രി കെ.രാജന് പ്രാഥമിക റിപ്പോർട്ട് നൽകി.

 17-മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിലെത്തിച്ചു. ഇളയമകൾ നിരുപമ ചിതയ്ക്കു തീക്കൊളുത്തി. പ്രതിഷേധം ശക്തമായപ്പോൾ പി.പി. ദിവ്യയ്‌ക്കെതിരെ ബി.എൻ.എസ് 108ാം വകുപ്പുപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രാത്രി 10.10ന് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അതിനുശേഷം ഒളിവിൽ പോകുന്നു.

 18-പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നവീനിന്റെ ആത്മഹത്യ, പെട്രോൾ പമ്പിനുള്ള അപേക്ഷയുടെ ഫയൽനീക്കം എന്നിവ സംബന്ധിച്ച അന്വേഷണത്തിൽ നിന്ന് കളക്ടർ അരുൺ കെ. വിജയനെ മാറ്റി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയെ ചുമതലപ്പെടുത്തുന്നു.

 19-എ. ഗീത കളക്ടറേറ്റ് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനെ കളക്ടർ രാത്രി വീട്ടിൽപോയി കാണുന്നു.

 21-പി.പി. ദിവ്യയുടെ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. 24ന് വാദം കേൾക്കാൻ തീരുമാനിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷിചേർന്നു.

 22-കളക്ടർ അരുൺ കെ. വിജയന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. പി.പി. ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ.

 23-കൈക്കൂലി ആരോപണമുന്നയിച്ച പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ പ്രശാന്തിന്റെ മൊഴി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു.

 24-തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം നടന്നു.

 25-സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

 26-പ്രശാന്തിനെ ആരോഗ്യവകുപ്പ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ സെക്ഷൻ സസ്‌പെൻഡ് ചെയ്തു.

 28-ജില്ലാപഞ്ചായത്ത് യോഗത്തിൽ ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം റദ്ദാക്കണമെന്ന പ്രമേത്തിന് അവതരണാനുമതി നിഷേധിച്ചതിനെച്ചൊല്ലി യോഗത്തിൽ പ്രതിപക്ഷ ബഹളം.

 29 രാവിലെ 11ന്: ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഉച്ചകഴിഞ്ഞ് ദിവ്യയെ കണ്ണപുരത്തു വച്ച് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.


Source link
Exit mobile version