KERALAM
ഡോ. കെ. സൂസൻ ജോണിന് ദേശീയ അവാർഡ്

ഡോ. കെ. സൂസൻ ജോൺ
തിരുവനന്തപുരം : കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. സൂസൻ ജോണിന് ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികവിനുള്ള ദേശീയ അവാർഡ്. കിഴങ്ങുവിളകളുടെ സസ്യ പോഷണത്തിൽ പത്ത് വർഷമായി നടത്തുന്ന ഗവേഷണം കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഡിസംബർ നാലിന് ഡൽഹിയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ നൽകും. മുപ്പത്തിരണ്ട് വർഷമായി സി.ടി.സി.ആർ.ഐയിൽ ശാസ്ത്രജ്ഞയാണ്.
Source link