WORLD
തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു

ജറുസലേം: തെക്കൻ ലെബനൻ പട്ടണമായ സരഫന്ദിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ടൗൺ മേയർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഗാസയിലെ ബെയ്ത് ലാഹിയയിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ താമസിച്ചിരുന്ന അഞ്ച് നിലകെട്ടിടവും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കുട്ടികളടക്കം 109 പലസ്തീനികളാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Source link