ബിജെപി 148, കോൺഗ്രസ് 103; മഹാരാഷ്ട്രയിൽ സീറ്റുറപ്പിച്ച് പ്രമുഖ നേതാക്കൾ

ബിജെപി 148, കോൺഗ്രസ് 103; മഹാരാഷ്ട്രയിൽ സീറ്റുറപ്പിച്ച് പ്രമുഖ നേതാക്കൾ – Seats announced for Maharashtra Assembly Election 2024 | India News, Malayalam News | Manorama Online | Manorama News
ബിജെപി 148, കോൺഗ്രസ് 103; മഹാരാഷ്ട്രയിൽ സീറ്റുറപ്പിച്ച് പ്രമുഖ നേതാക്കൾ
മനോരമ ലേഖകൻ
Published: October 30 , 2024 03:56 AM IST
1 minute Read
മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണിയിയുടെ ഭാഗമായി സിപിഎമ്മിന് 2 സീറ്റ്
മുംബൈ∙മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 103 സീറ്റിൽ മത്സരിക്കും. ശിവസേന (ഉദ്ധവ്) 96, എൻസിപി(ശരദ് പവാർ) 85 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനം. സമാജ്‌വാദി പാർട്ടിക്കും സിപിഎമ്മിനും രണ്ടു സീറ്റുകൾ വീതം ലഭിച്ചിട്ടുണ്ട്. എൻഡിഎയിൽ ബിജെപി 148 സീറ്റിൽ മത്സരിക്കും. ഷിൻഡെ പക്ഷം 85 സീറ്റുകൾ നേടിയപ്പോൾ അജിത് വിഭാഗം 51 സീറ്റുകളിലാണു മത്സരിക്കുന്നത്. ഷിൻഡെ പക്ഷം എട്ടു ബിജെപി സ്ഥാനാർഥികൾക്ക് സീറ്റ് നൽകിയാണ് അവസാന നിമിഷം വരെ നീണ്ട തർക്കങ്ങൾ പരിഹരിച്ചത്. എൻസിപി അജിത് പക്ഷവും രണ്ട് ബിജെപി നേതാക്കളെ സ്ഥാനാർഥികളാക്കി. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ വച്ചുമാറിയ തന്ത്രം ഗുണം ചെയ്യുമോ എന്നറിയാൽ ഫലം അറിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ബിജെപിയുടെ എതിർപ്പ് മറികടന്ന് അജിത് പവാർ വിഭാഗം മുൻമന്ത്രി നവാബ് മാലിക്കിന് സീറ്റ് നൽകി. ദാവൂദ് ഇബ്രാഹിം സംഘവുമായുള്ള ബന്ധം ആരോപിച്ചാണ് മാലിക്കിനെതിരെ ബിജെപി രംഗത്തെത്തിയത്. വ്യാജരേഖകൾ ഹാജരാക്കി സിവിൽ സർവീസ് നേടിയ പൂജ ഖേദ്കറുടെ അച്ഛൻ ദിലീപ് ഖേദ്കർ ഇത്തവണ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിക്കു വേണ്ടി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. നവംബർ നാലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 20നാണ് പോളിങ്.
English Summary:
Seats announced for Maharashtra Assembly Election 2024
mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-elections-maharashtraassemblyelection2024 1lffagc9ntrmc81uc2b91sl69b
Source link