കേരള സർവകലാശാലാ പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (സോഷ്യൽ വർക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.എ/ ബി.എസ്സി- ആന്വൽ സ്കീം (റഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ് ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷാഫലം പ്രസിദ്ധികരിച്ചു.
മൂന്നാം സെമസ്റ്റർ ബി.ഡെസ് ഫാഷൻ ഡിസൈൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.ഡെസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി.
വിദൂരവിദ്യാഭ്യാസം എം.എ. ഇംഗ്ലീഷ് പരീക്ഷയുടെ വൈവ, പ്രോജക്ട് വൈവ നവംബർ നാലിനും എം.എ ഇക്കണോമിക്സ് പരീക്ഷയുടെ വൈവ നവംബർ അഞ്ചിനും കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
ഓർമിക്കാൻ …
1. മെഡിക്കൽ കോഡിംഗ് & മെഡിക്കൽ ബില്ലിംഗ്:- അസാപ് കേരളയിൽ മെഡിക്കൽ കോഡിംഗ് & മെഡിക്കൽ ബില്ലിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 31 വരെ അപേക്ഷിക്കാം. ഓൺലൈൻ കോഴ്സാണ്. വെബ്സൈറ്റ്: www.asapkerala.gov.in. ഫോൺ: 9495999741.
2. പി.ജി ഹോമിയോ:- പി.ജി ഹോമിയോ കോഴ്സ് മൂന്നാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ 31-ന് വൈകിട്ട് അഞ്ചു വരെ. വെബ്സൈറ്റ്: www.cee.kerala.gov.in.
3. പി.ജി ആയുർവേദ:- പി.ജി ആയുർവേദ കോഴ്സ് മൂന്നാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ 31-ന് വൈകിട്ട് അഞ്ചു വരെ. വെബ്സൈറ്റ്: www.cee.kerala.gov.in.
4. എഫ്.എം.ജി.ഇ:- വിദേശത്ത് എം.ബി.ബി.എസ് നേടിയ ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ ലഭിച്ച് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷയായ എഫ്.എം.ജി.ഇക്ക് നവംബർ 18 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.nbe.edu.in.
നഴ്സിംഗ് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളജിൽ എം.എസ്സി കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് കോഴ്സിൽ ഒഴിവുള്ള സ്റ്റേറ്റ് മെരിറ്റ് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷാ കമ്മിഷണറുടെറാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അനുബന്ധ രേഖകളുമായി 30ന് ഉച്ചയ്ക്ക് രണ്ടിനകം കോളജ് ഓഫീസിൽ ഹാജരാകണം.
മെറ്റിന് അപേക്ഷിക്കാം
മണിപ്പാൽ എൻട്രൻസ് ടെസ്റ്റ് (MET) വഴി 2025 അക്കാഡമിക വർഷം വിവിധ കാമ്പസുകളിൽ ബി.ടെക് പ്രവേശനം നേടാം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, മണിപ്പാൽ യൂണിവേഴ്സിറ്റി ജയ്പൂർ, സിക്കിം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നീ കാമ്പസുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് മെറ്റ്. 2025 മാർച്ച് 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.manipal.edu.
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ നാലു വിഭാഗങ്ങളിലായി 2 മണിക്കൂർ നീളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. എൻട്രൻസ് പരീക്ഷ എഴുതാൻ ടെസ്റ്റ് സെന്റർ, ടെസ്റ്റ് തീയതി, സ്ളോട്ട് എന്നിവ മണിപ്പാൽ ഓൺലൈൻ ടെസ്റ്റ് ബുക്കിംഗ് വഴി മുൻകൂറായി റിസർവ് ചെയ്യണം. രണ്ടു സെഷനുകളായാണ് പരീക്ഷ. 2025 ഏപ്രിലിൽ ആദ്യ സെഷനും മേയിൽ രണ്ടാം സെഷൻ പരീക്ഷയും നടക്കും. രണ്ടു ഘട്ടങ്ങളിൽനിന്ന് കൂടുതൽ പേർസെന്റെയ്ൽ നേടുന്നവരുടെ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് ബി.ടെക് പ്രവേശനം.
Source link