ദിവ്യയ്ക്കുള്ള സംരക്ഷണം പിൻവലിച്ച് സി.പിഎം

തിരുവനന്തപുരം: കാര്യകാരണ സഹിതം വിശദമായ വിധിയിലൂടെ പി.പി.ദിവ്യ പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തലശേരി പ്രിൻസിപ്പൽ കോടതി വ്യക്തമാക്കിയത് സി.പി.എമ്മിന് പ്രഹരമായി. എ.ഡി.എമ്മിന്റെ മരണത്തിൽ,കോടതി അറസ്റ്റ് തടയാതിരുന്നിട്ടും വിധിവരാൻവേണ്ടി കാത്തുനിന്ന പൊലീസിനും സർക്കാരിനും ഉത്തരംമുട്ടുകയും ചെയ്തു. മുൻകൂർ ജാമ്യത്തിനായി മേൽക്കാേടതിയെ സമീപിക്കാതെ കീഴടങ്ങാൻ പാർട്ടിതന്നെ നിർദേശിക്കുകയായിരുന്നു. അതേസമയം, നിയമയുദ്ധത്തിനുള്ള ഒത്താശ രഹസ്യമായി തുടരാനും സാദ്ധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രചരണായുധമായി ദിവ്യ മാറിയ സഹചര്യത്തിൽ മറ്റൊരുവഴി പാർട്ടിക്ക് മുന്നിലുണ്ടായിരുന്നില്ല.സി.പി.എം സമ്മേളനങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനും ദിവ്യയുടെ അറസ്റ്റ് അനിവാര്യമായിരുന്നു. പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സാദ്ധ്യതയും ഏറി. സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ നിന്നും ദിവ്യയ്ക്ക് പുറത്ത് പോകേണ്ടി വന്നേക്കും.

തങ്ങളുടെ ജീവിതം തകർത്ത പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത് വന്നതും പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് അവകാശപ്പെട്ട പാർട്ടിക്ക് ദിവ്യയെ പൊലീസിന് മുന്നിലേക്ക് വിടേണ്ടിവന്നു. അപ്പീലിന് ശ്രമിച്ചാൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലാവുമെന്നും നേതൃത്വം വിലയിരുത്തി.

ദിവ്യയ്ക്ക് പാർട്ടിയും സർക്കാരും സംരക്ഷണമൊരുക്കില്ലെന്നും തെറ്റ് ചെയ്തവർ നിയമത്തിന് കീഴ്‌പ്പെടണമല്ലോയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയതോടെ പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് വ്യക്തമായതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ഉദയഭാനുവും പ്രതികരിച്ചു. കോടതി വിധി അവർക്ക് ആശ്വാസമായി.

അഴിമതിക്കെതിരായ സദ്ദുദ്ദേശ്യപരമായ വിമർശനമാണ് ദിവ്യ നടത്തിയതെന്ന കണ്ണൂർ ജില്ലാ ഘടകത്തിന്റെ ന്യായീകരണത്തെ വിധി പൂർണ്ണമായും ഇല്ലാതാക്കിയിട്ടുണ്ട്. കോടതി വിധി വന്നശേഷം ദിവ്യയ്ക്കെതിരായ പാർട്ടി നടപടി ആലോചിച്ചാൽ മതിയെന്ന് ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.

 പാ​ർ​ട്ടി​ ​ന​ട​പ​ടി​ ​ഇ​ന്നു​ണ്ടാ​യേ​ക്കും

ക​ണ്ണൂ​ർ​ ​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ത​ള്ളി​യ​തി​ന് ​പി​ന്നാ​ലെ​ ​ദി​വ്യ​യു​ടെ​ ​അ​റ​സ്റ്റി​ലേ​ക്ക് ​ന​യി​ച്ച​ത് ​പാ​ർ​ട്ടി​യു​ടെ​ ​ഇ​ട​പെ​ട​ൽ.​ ​പൊ​തു​ജ​ന​ ​വി​കാ​രം​ ​പാ​ർ​ട്ടി​ക്ക് ​എ​തി​രാ​യ​ ​സാ​ഹ​ച​ര്യ​ത്തിൽകീ​ഴ​ട​ങ്ങാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ദി​വ്യ​യ്ക്ക് ​ന​ൽ​കു​ക​യാ​യി​രു​ന്നു.
ഇ​നി​ ​പാ​ർ​ട്ടി​ ​ന​ട​പ​ടി​യാ​ണ് ​എ​ല്ലാ​വ​രും​ ​ഉ​റ്റു​നോ​ക്കു​ന്ന​ത്.​സ​മ്മേ​ള​ന​കാ​ല​ത്ത് ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​പ​തി​വി​ല്ല.​ ​പ​ക്ഷെ,​ ​ശ​ക്ത​മാ​യ​ ​വി​മ​ർ​ശ​നം​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​തി​ന് ​പാ​ർ​ട്ടി​ ​മു​തി​രാ​നാ​ണ് ​സാ​ദ്ധ്യ​ത.​ഇ​ന്ന് ​ചേ​രു​ന്ന​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​ ​യോ​ഗ​ത്തി​ൽ​ ​ഈ​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.
പാ​ർ​ട്ടി​ ​കു​ടും​ബം​ ​കൂ​ടി​യാ​യ​ ​എ.​ഡി.​എ​മ്മി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​പ്ര​തി​ക​ര​ണം​ ​അ​ട​ക്കം​ ​പാ​ർ​ട്ടി​യെ​ ​കൂ​ടു​ത​ൽ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു​ണ്ട് .
ക​ണ്ണൂ​രി​ലെ​ ​പാ​ർ​ട്ടി​ ​കോ​ട്ട​യി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ദി​വ്യ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞ​ത്.​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​വി​ധി​ ​വ​രും​വ​രെ​ ​പൊ​ലീ​സി​നെ​ ​ത​ട​ഞ്ഞ​തും​ ​പാ​ർ​ട്ടി​യാ​ണ്. ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ​ആ​വ​ർ​ത്തി​ക്ക​മ്പോ​ഴും​ ​ഇ​ത്ര​യും​ ​കാ​ലം​ ​ദി​വ്യ​യു​ടെ​ ​ഒ​ളി​വ് ​ജീ​വി​ത​ത്തി​ന് ​സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ​ ​പാ​ർ​ട്ടി​ക്ക് ​സാ​ധി​ച്ചു. ദി​വ്യ​യ്ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​വ​ന്ന​ ​പാ​ർ​ട്ടി​ ​യു​വ​ജ​ന​ ​വി​ഭാ​ഗ​ത്തി​ന് ​പാ​ർ​ട്ടി​യും​ ​സ​ർ​ക്കാ​രും​ ​പ​ര​മാ​വ​ധി​ ​സം​ര​ക്ഷ​ണ​മൊ​രു​ക്കി​യെ​ന്ന​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​നും​ ​ക​ഴി​ഞ്ഞു.​ ​ദി​വ്യ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​പ്ര​തി​ഭാ​ഗം​ ​ഉ​ന്ന​യി​ച്ച​ ​പ​ല​ ​വാ​ദ​ങ്ങ​ളും​ ​സി.​പി.​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​ ​ആ​ദ്യ​ ​പ്ര​സ്താ​വ​ന​യോ​ട് ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു.


Source link
Exit mobile version