വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഭാര്യ മെലാനിയ ട്രംപ്. ട്രംപ് ഹിറ്റ്‌ലർ അല്ലെന്ന് അവർ പറഞ്ഞു. ‘ഫോക്‌സ് ആന്റ് ഫ്രണ്ട്‌സ്’ എന്ന ഇന്റര്‍വ്യൂ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശത്തെ താന്‍ പിന്തുണയ്ക്കുന്നു എന്ന് മെലാനിയ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ആയിരിക്കെ ട്രംപ് ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം പിൻവലിച്ചിരുന്നു. താന്‍ ഗര്‍ഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്നതില്‍ അദ്ദേഹത്തിന് അത്ഭുതമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
Source link