തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല; ശിവസേന ഷിൻഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ ക്യാംപിൽ – Shiv Sena MLA Srinivas Vanga Returns to Uddhav Thackeray Fold | Latest News | Manorama Online
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല; ശിവസേന ഷിൻഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ ക്യാംപിൽ
ഓൺലൈൻ ഡെസ്ക്
Published: October 29 , 2024 11:01 PM IST
1 minute Read
ശ്രീനിവാസ് വംഗ (Image: X/@thenewsdrum)
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനു പിന്നാലെ ശിവസേന ഷിൻഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് കൂടുമാറി. പല്‍ഗാര്‍ എംഎല്‍എ ശ്രീനിവാസ് വംഗയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ പാർട്ടി വിട്ടത്.
പൽഗാർ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ശ്രീനിവാസിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അദ്ദേഹം എവിടെയെന്ന് ആർക്കും വിവരമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ശ്രീനിവാസ് ഉദ്ദവ് താക്കറയെ സന്ദര്‍ശിച്ചതെന്നാണ് വിവരം. നേരത്തേ കൂറുമാറിയതിൽ ഉദ്ധവിനോട് ക്ഷമ ചോദിച്ചായിരുന്നു മടങ്ങിവരവ്. ശിവസേനയെ പിളര്‍ത്തി ഷിൻഡേ വിഭാഗം എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ആദ്യം ഷിൻഡേ പക്ഷത്തെത്തിയ എംഎൽഎ ശ്രീനിവാസ് ആയിരുന്നു.
ദൈവത്തെ പോലെ താൻ ആരാധിച്ചിരുന്ന ഉദ്ധവ് താക്കറെയെ വിട്ടാണ് ഷിൻഡേ പക്ഷത്തേക്ക് വന്നതെന്ന് അന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തന്നെയിപ്പോള്‍ ചതിച്ചു. എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും അതേ മണ്ഡലം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി ഷിൻഡേ പക്ഷത്തേക്ക് ചേര്‍ന്ന മുന്‍ എംപി രാജേന്ദ്ര ഗാവിതിന് തന്റെ മണ്ഡലം നൽകുകയായിരുന്നുവെന്ന് ശ്രീനിവാസ് പറഞ്ഞു.
English Summary:
Shiv Sena MLA Srinivas Vanga Returns to Uddhav Thackeray Fold
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-shivsena mo-politics-parties-nda 5853cm8mcmr3cfbo4bmnk6kpsa mo-politics-leaders-uddhav-thackeray
Source link