‘500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലി’; പ്രത്യേകതകള്‍ ഏറെയെന്ന് നരേന്ദ്ര മോദി
‘500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലി’; പ്രത്യേകതകള്‍ ഏറെയെന്ന് നരേന്ദ്ര മോദി – Prime Minister Narendra Modi says this Diwali Holds Special Significance with Lord Ram in Ayodhya Temple | Latest News | Manorama Online
‘500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലി’; പ്രത്യേകതകള്‍ ഏറെയെന്ന് നരേന്ദ്ര മോദി
ഓൺലൈൻ ഡെസ്ക്
Published: October 29 , 2024 08:37 PM IST
1 minute Read
നരേന്ദ്ര മോദി. Photo Credit : Kamal Kishore / PTI Photo
ന്യൂഡൽഹി∙ പ്രത്യേകതകള്‍ ഏറെയുള്ളതാണ് ഇത്തവണത്തെ ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം. അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രസംഗം. റോസ്ഗാര്‍ മേളയില്‍ നിയമന ഉത്തരവ് നല്‍കിയ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.
‘‘എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ദീപാവലി ആശംസകള്‍. രണ്ടുദിവസത്തിനുള്ളില്‍ നമ്മള്‍ ദീപാവലി ആഘോഷിക്കും. ഈ വര്‍ഷത്തെ ദീപാവലിക്ക് പ്രത്യേകതകളുണ്ട്. 500 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’’ – പ്രധാനമന്ത്രി പറഞ്ഞു.
English Summary:
Prime Minister Narendra Modi says this Diwali Holds Special Significance with Lord Ram in Ayodhya Temple
mo-news-common-latestnews mo-religion-diwali 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7osij80gpv81r7o40q59p9vpdb mo-politics-leaders-narendramodi mo-legislature-primeminister
Source link