INDIA

മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെ അപകടം; 2 തൊഴിലാളികൾ മരിച്ചു, 8 പേർക്ക് പരുക്ക്

മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെ അപടകം; 2 തൊഴിലാളികൾ മരിച്ചു, 8 പേർക്ക് പരുക്ക് – Two Dead, Eight Injured in Patna Metro Tunnel Accident | Latest News | Manorama Online

മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെ അപകടം; 2 തൊഴിലാളികൾ മരിച്ചു, 8 പേർക്ക് പരുക്ക്

മനോരമ ലേഖകൻ

Published: October 29 , 2024 07:10 PM IST

Updated: October 29, 2024 07:23 PM IST

1 minute Read

പട്ന മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെ അപകടം നടന്ന സ്ഥലം (PTI10_29_2024_000155A)

പട്ന∙ പട്ന മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. എട്ടു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണു മരിച്ചത്. 

തുരങ്കത്തിനുള്ളിൽ സാധന സാമഗ്രികൾ കൊണ്ടു പോകുന്ന ലോക്കോ പിക്ക് അപ് യന്ത്രത്തിന്റെ ബ്രേക്ക് തകരാറുണ്ടായി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയാണ് അപകടം. അശോക് രാജ്പഥിനു സമീപമാണ് അപകടമുണ്ടായത്. ഇരുപത്തഞ്ചോളം തൊഴിലാളികളാണ് അപകട വേളയിൽ തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്നത്. 

തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. സംഭവ സമയത്തു എൻജിനീയർമാരോ സൂപ്പർവൈസർമാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. അപകടത്തെക്കുറിച്ച് മെട്രോ അധികൃതർ അന്വേഷണം ആരംഭിച്ചു.

English Summary:
Two Dead, Eight Injured in Patna Metro Tunnel Accident

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews 14n3a0o9d3v7haiolbkolfv0p1 mo-health-death


Source link

Related Articles

Back to top button