KERALAMLATEST NEWS
ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി ഇന്ത്യക്കാരൻ മരിച്ചു

ലണ്ടൻ: ഇംഗ്ലീഷ് ചാനൽ വഴി യു.കെയിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി വന്ന ബോട്ട് മുങ്ങി ഇന്ത്യക്കാരൻ മരിച്ചു. പ്രാദേശിക സമയം, ഞായറാഴ്ച രാവിലെ 5.30ന് ഫ്രഞ്ച് തുറമുഖ നഗരമായ കാലെയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടു. ഇക്കൊല്ലം ഇംഗ്ലീഷ് ചാനൽ വഴി 29,578 അനധികൃത കുടിയേറ്റക്കാരാണ് യു.കെയിലെത്തിയത്.
Source link