'ഇനി ഒളിക്കാനില്ല, ഇത് പോരാട്ടത്തിന്റെ അടയാളം' സ്തനാർബുദ ശസ്ത്രക്രിയയുടെ പാടുകൾ പങ്കുവച്ച് താരം
സ്തനാർബുദ ശസ്ത്രക്രിയയുടെ പാടുകൾ പങ്കുവച്ച് താരം – Breast Cancer | Olivia Munn | Health
‘ഇനി ഒളിക്കാനില്ല, ഇത് പോരാട്ടത്തിന്റെ അടയാളം’ സ്തനാർബുദ ശസ്ത്രക്രിയയുടെ പാടുകൾ പങ്കുവച്ച് താരം
ആരോഗ്യം ഡെസ്ക്
Published: October 29 , 2024 08:04 AM IST
1 minute Read
ഒലിവിയ മൺ. Image Credit: instagram.com/oliviamunn/
സ്തനാർബുദം പോലൊരു രോഗം തന്റെ ജീവിതത്തെ എത്രത്തോളം മാറ്റിയെന്ന് ഹോളിവുഡ് താരം ഒലിവിയ മൺ പലയാവർത്തി പറഞ്ഞതാണ്. പലരും ഒളിക്കാനും മറയ്ക്കാനും നോക്കുന്ന രോഗമെന്നിരിക്കെ ഇപ്പോൾ സ്തനാർബുദം തന്നിൽ അവശേഷിപ്പിച്ച പാടുകൾ ലോകത്തോടു തുറന്നുകാണിക്കുകയാണ് ഒലിവിയ.
സ്തനാർബുദ ശസ്ത്രക്രിയയുടെ പാടുകളാണ് ഒലിവിയ ഫോട്ടോകളിലൂടെ പങ്കുവച്ചത്. ഈ പാടുകളിൽ അരക്ഷിതാവസ്ഥയുമായി മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. ശരീരത്തിലെ ഓരോ പാടുകളും എത്ര കഠിനമായിരുന്നു എന്റെ പോരാട്ടം എന്നു കാണിക്കുന്നവയാണ്. സ്വന്തം ശരീരത്തിലെ ഈ പാടുകൾ കാരണം ബുദ്ധമുട്ടുന്ന സ്ത്രീകൾക്ക് ഞാനെന്റെ ചിത്രങ്ങൾക്കൊപ്പം സ്നേഹം അയക്കുന്നു.
കാൻസർ നിർണയ ജീൻ പരിശോധനകളിൽ പോലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ബ്രെസ്റ്റ് കാൻസർ റിസ്ക് അസെസ്മെന്റെ സ്കോർ പരിശോധിച്ചതാണ് ജീവൻ രക്ഷിച്ചതെന്നും മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്ന പോസ്റ്റിൽ ഒലിവിയ പറഞ്ഞിരുന്നു.
തന്റെ ചികിത്സാ കാലത്ത് രണ്ട് തവണ മാത്രമാണ് കരഞ്ഞതെന്നും. അതിനുള്ള സമയമുണ്ടെന്ന് താൻ കരുതിയില്ലെന്നും ഒലീവിയ പറയുന്നു. എന്റെ വികാരങ്ങൾ കാരണം പല ചിന്തകളുമുണ്ടാകുമെന്നിരിക്കെയാണ് ഞാന്‍ അവയെല്ലാം ഒഴിവാക്കിയത്. ദുരിത കാലത്ത് ഒപ്പം നിന്നവർക്കും സോഷ്യൽ മീഡിയിലൂടെ ഒലീവിയ മൺ നന്ദി അറിയിച്ചു.
English Summary:
Olivia Munn Proudly Shows Off Breast Cancer Scars: “These Marks Tell My Story”.
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-breast-cancer mo-health-healthcare 6r3v1hh4m5d4ltl5uscjgotpn9-list mo-health-cancer 3peba6e07bo6vln0nrc7vvgk39 mo-health-mammogram