തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ജയിൽ

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയ്ക്കു നൽകണം. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്(49), തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43)എന്നിവരെയാണ് കുറ്റക്കാരെന്നുകണ്ട് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ആർ.വിനായകറാവു ശിക്ഷിച്ചത്. യാതൊരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ടാണ് പ്രതികൾ കോടതിവിധി കേട്ടത്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന രണ്ടാം പ്രതി പ്രഭുകുമാറിന്റെ മകൾ ഹരിത താഴ്ന്ന ജാതിയിൽപ്പെട്ട,​ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനീഷിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിസംബർ 25ന് വൈകിട്ട് മാനാംകുളമ്പ് എൽ.പി സ്‌കൂളിനു സമീപം വച്ച് പ്രതികൾ മാരകായുധംകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചും അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കേസിൽ ഇതുവരെയും പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കൽ മാത്രമാണ് ജാമ്യാപേക്ഷ നൽകിയത്. അത് കോടതി തള്ളുകയും ചെയ്തിരുന്നു. അതിനുശേഷം ഇതുവരെയും പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 110 സാക്ഷികളിൽ 59 പേരെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷൻ 146 രേഖകൾ സമർപ്പിച്ച് 58 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ പി.അനിൽ ഹാജരായി.

കുഴൽമന്ദം പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന അനൂപ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ മേൽനോട്ടത്തിൽ പ്രാരംഭ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ ഇൻസ്പെക്ടറായിരുന്ന രാമദാസ് അന്വേഷിച്ച കേസ് പിന്നീട് ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പിമാരായ സി.സുന്ദരൻ, ഇമ്മാനുവൽ പോൾ, ജോൺ എന്നിവരാണ് തുടരന്വേഷണം നടത്തി 86 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചത്.

കേസിന്റെ നാൾവഴി

 2022 ജൂലായ് 21ന് കേസിന്റെ വിചാരണ പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു

 2022 ഡിസംബർ ഒന്നിന് അനീഷിന്റെ ഭാര്യ ഹരിതയുടെ തുടർപഠനത്തിന് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചു

 2023 ജനുവരി 8ന് പ്രതികളിലൊരാളായ സുരേഷ് കുമാറിന്റെ ഭാര്യ വസന്തകുമാരി കോടതിയിൽ മൊഴിമാറ്റി

 2024 ഒക്ടോബർ 25ന് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു

ജീ​വ​പ​ര്യ​ന്തം​ ​പോ​രാ, അ​പ്പീ​ൽ​ ​പോ​കും​:​ഹ​രിത

തേ​ങ്കു​റി​ശ്ശി​ ​ദു​ര​ഭി​മാ​ന​ക്കൊ​ല​ ​കേ​സി​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​ജീ​വ​പ​ര്യ​ന്തം​ ​ത​ട​വ് ​വി​ധി​ച്ച​തി​ൽ​ ​തൃ​പ്ത​യ​ല്ലെ​ന്നും​ ​വ​ധ​ശി​ക്ഷ​യാ​ണ് ​ന​ൽ​കേ​ണ്ട​തെ​ന്നും​ ​അ​നീ​ഷി​ന്റെ​ ​ഭാ​ര്യ​ ​ഹ​രി​ത.​ ​ഇ​വ​ർ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​തെ​റ്റ് ​ചെ​യ്തി​ട്ടും​ ​ല​ഭി​ച്ച​ ​ശി​ക്ഷ​യി​ൽ​ ​താ​ൻ​ ​തൃ​പ്ത​യ​ല്ല.​ ​വ​ധ​ശി​ക്ഷ​ ​ത​ന്നെ​ ​വേ​ണ​മെ​ന്നാ​ണ് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വാ​ദി​ച്ച​ത്.​ ​വി​ധി​ക്കെ​തി​രെ​ ​അ​പ്പീ​ലി​ന് ​പോ​കും.
കു​റ​ഞ്ഞ​പ​ക്ഷം​ ​പ്ര​തി​ക​ൾ​ക്ക് ​ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്ത​മെ​ങ്കി​ലും​ ​കി​ട്ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ഈ​ ​ക്രൂ​ര​ത​യ്ക്ക് ​ഈ​ ​ശി​ക്ഷ​ ​പോ​രാ.​ ​വി​ചാ​ര​ണ​ ​ഘ​ട്ട​ത്തി​ൽ​ ​എ​ന്നെ​യും​ ​കൊ​ല്ലു​മെ​ന്ന​ ​ത​ര​ത്തി​ൽ​ ​ഭീ​ഷ​ണി​ക​ളൊ​ക്കെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​പ്ര​തി​ക​ൾ​ ​ജ​യി​ലി​ൽ​ ​നി​ന്നി​റ​ങ്ങി​യാ​ൽ​ ​ഭ​ർ​ത്താ​വി​നെ​ ​കൊ​ന്ന​പോ​ലെ​ ​ത​ന്നെ​യും​ ​കൊ​ല്ലും.​ ​സ​ർ​ക്കാ​രി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​സ​ർ​ക്കാ​രു​മാ​യി​ ​സം​സാ​രി​ച്ച് ​അ​പ്പീ​ലു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​ഹ​രി​ത​ ​പ​റ​ഞ്ഞു.


Source link
Exit mobile version