INDIA

പപ്പു യാദവിന് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി

പപ്പു യാദവിന് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി – To Pappu Yadav death threats from Bishnoi group | India News, Malayalam News | Manorama Online | Manorama News

പപ്പു യാദവിന് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി

മനോരമ ലേഖകൻ

Published: October 29 , 2024 02:53 AM IST

1 minute Read

പപ്പു യാദവ്

പട്ന ∙ ഗുണ്ടാനേതാവ് പപ്പു യാദവ് എംപിക്ക് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നു വധഭീഷണി. അനുവാദം നൽകിയാൽ ബിഷ്ണോയി സംഘത്തെ 24 മണിക്കൂറിനകം തകർക്കുമെന്ന പപ്പു യാദവിന്റെ വെല്ലുവിളിയാണു പ്രകോപനമായത്. മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിയെ ബിഷ്ണോയി സംഘം കൊലപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു പപ്പു യാദവ്. 

പപ്പു യാദവിന്റെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നും ബോളിവുഡ് താരം സൽമാൻ ഖാന്റെ കാര്യത്തിൽ ഇടപെട്ടാൽ വധിക്കുമെന്നും ബിഷ്ണോയി സംഘാംഗമെന്നു പരിചയപ്പെടുത്തിയയാൾ ഫോണിൽ ഭീഷണിപ്പെടുത്തി. സബർമതി ജയിലിൽ നിന്നു ബിഷ്ണോയി പല തവണ പപ്പു യാദവിനെ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും അയാൾ പറഞ്ഞു. ഭീഷണിയെ കുറിച്ചു പപ്പു യാദവ് ബിഹാർ ഡിജിപിക്കു പരാതി നൽകി. 

English Summary:
To Pappu Yadav death threats from Bishnoi group

mo-news-common-malayalamnews mo-politics-leaders-baba-siddique 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1kovs5s5108ejbl69c4fmtcki6 mo-news-national-states-bihar mo-crime-lawrencebishnoi


Source link

Related Articles

Back to top button