ബാർബർക്ക് സഹായഹസ്തവുമായി രാഹുൽ ഗാന്ധി

ബാർബർക്ക് സഹായഹസ്തവുമായി രാഹുൽ ഗാന്ധി – Rahul Gandhi helped barber | India News, Malayalam News | Manorama Online | Manorama News

ബാർബർക്ക് സഹായഹസ്തവുമായി രാഹുൽ ഗാന്ധി

മനോരമ ലേഖകൻ

Published: October 29 , 2024 02:53 AM IST

1 minute Read

രാഹുൽ ഗാന്ധി (https://www.facebook.com/rahulgandhi)

ന്യൂഡൽഹി ∙ രാജ്യത്തു കഷ്ടപ്പെടുന്ന പാവങ്ങളും ഇടത്തരക്കാരുമായ ഓരോ വ്യക്തിയുടെയും മുഖത്തെ പുഞ്ചിരി തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹി പ്രജാപത് കോളനിയിലെ ഉത്തംനഗറിൽ ബാർബർഷോപ്പ് സന്ദർശിച്ച് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽഗാന്ധി പിന്നീട് കടയിലേക്ക് ആവശ്യമായവ വാങ്ങിക്കൊടുക്കുകയും ചെയ്തു. 

ഷോപ്പിലെത്തിയ രാഹുൽ ബാർബർ അജിത്തിനോടു സംസാരിക്കുന്ന വിഡിയോ കഴിഞ്ഞദിവസം വാട്സാപ് ചാനലിൽ പങ്കുവച്ചിരുന്നു. അജിത്തിനു സാധനങ്ങൾ വാങ്ങിക്കൊടുക്കുന്ന വിഡിയോയും പങ്കുവച്ച രാഹുൽ, വരുമാനനഷ്ടവും പണപ്പെരുപ്പവും മൂലം രാജ്യത്തു കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ടവരുടെ സ്വപ്നങ്ങൾ നഷ്ടമാകുകയാണെന്നു പറഞ്ഞു. 

English Summary:
Rahul Gandhi helped barber

mo-politics-leaders-rahulgandhi mo-news-common-newdelhinews mo-news-common-malayalamnews mo-lifestyle-barber 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 70tbrop58j0v9gh9i4qjm4nd6 6anghk02mm1j22f2n7qqlnnbk8-list


Source link
Exit mobile version