INDIA

അനധികൃത പേയ്മെന്റ് ഗേറ്റ്‌വേ: ജാഗ്രത വേണം

അനധികൃത പേയ്മെന്റ് ഗേറ്റ്‌വേ: ജാഗ്രത വേണം – Be cautious against unauthorized payment gateway said I4C | India News, Malayalam News | Manorama Online | Manorama News

അനധികൃത പേയ്മെന്റ് ഗേറ്റ്‌വേ: ജാഗ്രത വേണം

മനോരമ ലേഖകൻ

Published: October 29 , 2024 02:55 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ അനധികൃത ഓൺലൈൻ പണമിടപാട് സംവിധാനങ്ങൾക്കെതിരെ (ഗേറ്റ്‍വേ) ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോഓർഡിനേഷൻ സെന്റർ (ഐ4സി) മുന്നറിയിപ്പു നൽകി. പീസ്പേ (PeacePay), ആർടിഎക്സ് പേ (RTX Pay), പോക്കോപേ (PoccoPay), ആർപി പേ (RPPay) തുടങ്ങിയ  പേയ്മെന്റ് ഗേറ്റ്‍വേകൾ കള്ളപ്പണം വെളുപ്പിക്കലിനാണ് ഉപയോഗിക്കുന്നതെന്ന് ഐ4സി അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം വെളുപ്പിക്കാനുള്ള ഉപാധിയായി വിദേശകുറ്റവാളികൾ ഇവയെ മാറ്റുന്നു. കടലാസുകമ്പനികളുടെയും മറ്റും പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകളുമായിട്ടാണ് ഈ പണമിടപാട് സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്. 

English Summary:
Be cautious against unauthorized payment gateway said I4C

mo-news-common-malayalamnews mo-crime-cybercrime mo-business-digitalpayment 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list pofo1t7pm18q861haftn5q4sk


Source link

Related Articles

Back to top button