വിമർശനം നിയന്ത്രിച്ച് എടപ്പാടി; കാര്യമാക്കുന്നില്ലെന്ന് ഡിഎംകെ

വിമർശനം നിയന്ത്രിച്ച് എടപ്പാടി; കാര്യമാക്കുന്നില്ലെന്ന് ഡിഎംകെ – Edappadi K Palaniswami controlled criticism against Vijay | India News, Malayalam News | Manorama Online | Manorama News
വിമർശനം നിയന്ത്രിച്ച് എടപ്പാടി; കാര്യമാക്കുന്നില്ലെന്ന് ഡിഎംകെ
മനോരമ ലേഖകൻ
Published: October 29 , 2024 03:01 AM IST
1 minute Read
എടപ്പാടി പളനിസാമി (PTI Photo/R Senthil Kumar)
ചെന്നൈ ∙ അണ്ണാഡിഎംകെയെ നടൻ വിജയ് വിമർശിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ പരസ്യമായി വിമർശിക്കരുതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പ്രവർത്തകർക്കു നിർദേശം നൽകി. പല പാർട്ടികളുടെ നയങ്ങൾ കൂട്ടിക്കുഴച്ച് നടൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിച്ചെന്നാണ് വിജയ് നടത്തിയ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് അണ്ണാഡിഎംകെ നേതാക്കൾ പറയുന്നത്.
പാർട്ടി പ്രഖ്യാപിച്ച ഉടൻ അധികാരത്തിനു ശ്രമിക്കുന്നതിനു പകരം ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് നടൻ ശ്രമിക്കേണ്ടതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള നടന്റെ തെറ്റിദ്ധാരണകൾ നീക്കാൻ ശ്രമിക്കുമെന്നു മുതിർന്ന നേതാവ് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
English Summary:
Edappadi K Palaniswami controlled criticism against Vijay
mo-politics-leaders-edappadikpalaniswami mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-entertainment-movie-vijay mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1hcrfjtfii03l28qof61lisovc mo-news-national-states-tamilnadu
Source link