ഉടമ വിദേശത്ത്, നാട്ടിൽ പൂട്ടിക്കിടക്കുന്ന വീട്ടിലെ വൈദ്യുത ബിൽ 5,000 രൂപ; വീട്ടിൽ മറ്റൊരു കുടുംബം താമസിക്കുന്നുണ്ടെന്ന് കെഎസ്‌ഇബി
കൊച്ചി: ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വീട്ടിൽ മറ്റൊരു കുടുംബം താമസിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിൽ താമസിക്കുന്ന അജിത്ത് എന്നയാൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴി പരാതി നൽകിയതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അജിത്തിന്റെ വൈറ്റിലയിലുള്ള വീട് പൂട്ടിക്കിടക്കുകയാണ്. ഗെയ്റ്റടക്കം പൂട്ടിയിട്ടിരിക്കുകയാണ്. വർഷാവർഷം പരാതിക്കാരൻ നാട്ടിൽ വരുന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം വരാൻ സാധിച്ചില്ല. കഴിഞ്ഞ രണ്ട് തവണ അയ്യായിരം രൂപയിലധികം വൈദ്യുതി ബിൽ വന്നിരുന്നു. ഇതോടെ കെ എസ് ഇ ബിക്ക് പരാതി നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥർ അജിത്തിന്റെ വീട്ടിൽ ചെന്നു. അപ്പോഴാണ് അവിടെ ഒരു കുടുംബം താമസിക്കുന്നുണ്ടെന്ന് മനസിലായത്. വീടിന് ചുറ്റുമുള്ള കാടൊക്കെ വെട്ടിത്തെളിച്ച് പെയിന്റ് അടിച്ചിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥർ അനധികൃത താമസക്കാരുടെ ഫോട്ടെയെടുക്കാൻ ശ്രമിച്ചെങ്കിലും അവർ തടഞ്ഞു. വിവരമറിഞ്ഞ അജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Source link