INDIALATEST NEWS

ശ്വാസതടസ്സവും കടുത്ത ചുമയും; തെലങ്കാനയിൽ പെൺകുട്ടികളുടെ സ്കൂളിലെ 30 വിദ്യാർഥികൾ ആശുപത്രിയിൽ

ശ്വാസതടസ്സവും കടുത്ത ചുമയും; തെലങ്കാനയിൽ പെൺകുട്ടികളുടെ സ്കൂളിലെ 30 വിദ്യാർഥികൾ ആശുപത്രിയിൽ – 30 Telangana Schoolgirls Hospitalized with Breathing Difficulties, Pesticide Exposure Suspected | Latest News | Manorama Online

ശ്വാസതടസ്സവും കടുത്ത ചുമയും; തെലങ്കാനയിൽ പെൺകുട്ടികളുടെ സ്കൂളിലെ 30 വിദ്യാർഥികൾ ആശുപത്രിയിൽ

ഓൺലൈൻ ഡെസ്ക്

Published: October 28 , 2024 05:50 PM IST

1 minute Read

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്∙ തെലങ്കാനയില്‍ പെൺകുട്ടികളുടെ റസിഡൻഷ്യൽ സ്കൂളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. രാവിലെ വിദ്യാ‍ർഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ച ഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ 30 വിദ്യാർഥികളെ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അടുത്തിടെ സ്കൂളിനു സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നുവെന്നും ഇതാകാം വിദ്യാർഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ കാരണമായതെന്നും പ്രദേശവാസികൾ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫിസർ പ്രമോദ് കുമാർ ഉൾപ്പെടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിദ്യാർഥിനികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഭക്ഷ്യവിഷബാധയെ തുടർന്നല്ല വിദ്യാർഥിനികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

വിദ്യാർഥിനികൾക്ക് ഛർദ്ദിയോ വയറിളക്കമോ അനുഭവപ്പെട്ടിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധിയാകാം ഇതിനു കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

English Summary:
30 Telangana Schoolgirls Hospitalized with Breathing Difficulties, Pesticide Exposure Suspected

6fbcf7qej23s38e5g3l4j5onnv mo-news-common-latestnews mo-news-national-states-telangana 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-students


Source link

Related Articles

Back to top button