കൊച്ചിയിൽ കെഎസ്ആർടിസി ലോഫ്ലോർ  ബസിന്  തീപിടിച്ചു; അപകടസമയം ബസിൽ ഉണ്ടായിരുന്നത് 20 പേർ

കൊച്ചി: കൊച്ചി ചിറ്റൂരിൽ കെഎസ്ആർടിസി ലോഫ്ലോർ ബസിന് തീപിടിച്ചു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം. സംഭവസമയം ബസിൽ 20 പേർ ഉണ്ടായിരുന്നു. ബസിന്റെ അടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിനാണ് ചിറ്റൂരിൽ തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടന്നുവരികയാണ്.


Source link
Exit mobile version