പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം; ലക്ഷങ്ങൾ വിലവരുന്ന സ്വർണവും വെള്ളിക്കുടങ്ങളും കവർന്നു

തൃശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ആറ് പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്‌ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്‌ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണവേൽ ഉൾപ്പെടെ ആറ് പവൻ സ്വർണമാണ് നഷ്‌ടമായത്. രണ്ട് വെള്ളിക്കുടവും 23,000 രൂപയും കവർന്നിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തി.


Source link
Exit mobile version