CINEMA

‘മോഹൻലാൽ ഹോളിവുഡിൽ’; വൈറലായി എഐ വിഡിയോ

‘മോഹൻലാൽ ഹോളിവുഡിൽ’; വൈറലായി എഐ വിഡിയോ | Mohanlal AI Video

‘മോഹൻലാൽ ഹോളിവുഡിൽ’; വൈറലായി എഐ വിഡിയോ

മനോരമ ലേഖകൻ

Published: October 28 , 2024 12:04 PM IST

1 minute Read

ചിത്രത്തിനു കടപ്പാട്: www.instagram.com/ai.magine_/

ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദറിലും ജയിംസ്ബോണ്ടിലുമൊക്കെ നായകനായി മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും. മലയാളികളുടെ സൂപ്പർതാരം മോഹന്‍ലാല്‍ ഈ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനായെത്തുന്ന എഐ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

റോക്കി, ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റർ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ വിദ്യ ഉപയോഗിച്ച് വിന്റേജ് മോഹൻലാലിന്റെ മുഖം നൽകിയത്. എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

തിരഞ്ഞെടുത്ത കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായി യോജിക്കുന്ന താരമാണ് മോഹൻലാൽ എന്നാണ് ആരാധക കമന്റുകൾ.

English Summary:
Mohanlal as The Godfather? AI Video Imagines the Malayalam Superstar in Hollywood Classics

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 73kquvtj8d6to5l301970grei6 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie




Source link

Related Articles

Back to top button