KERALAM

ആ ബന്ധം പൂർണമായി അവസാനിപ്പിച്ചു, സാമന്തയോടൊപ്പമുളള അവസാന ചിത്രം നാഗചൈതന്യ ഇൻസ്റ്റയിൽ നിന്നും നീക്കി

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരങ്ങളാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും. കഴിഞ്ഞ ഓഗസ്​റ്റിലാണ് ഇരുവരും തമ്മിലുളള വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. താരങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതോടെ നാഗചൈതന്യയോട് മുൻഭാര്യയും നടിയുമായ സാമന്തയോടൊപ്പമുളള ചിത്രങ്ങൾ ഇൻസ്​റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ നാഗചൈതന്യ സാമന്തയോടൊപ്പമുളള ചിത്രങ്ങൾ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ സാമന്തയോടൊപ്പം ഒരു കാറിനടുത്ത് നിൽക്കുന്ന ചിത്രം നാഗചൈതന്യ അക്കൗണ്ടിൽ അവശേഷിപ്പിച്ചിരുന്നു. ‘ത്രോ ബാക്ക്… മിസിസ്സ് ആൻഡ് ഗേൾ ഫ്രണ്ട്’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു അന്ന് താരം പോസ്റ്റ് പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആ ചിത്രവും നാഗചൈതന്യ നീക്കം ചെയ്തിരിക്കുകയാണ്. നിലവിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച മാലിജി എന്ന ചിത്രത്തിന്റെ പോസ്​റ്റർ മാത്രമാണ് നാഗചൈതന്യയുടെ ഫീഡിലുളളത്.


രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് നാഗചൈതന്യയും സാമാന്തയും വിവാഹിതരായത്. മാനസികവും വ്യക്തപരവുമായ കാരണങ്ങൾ കൊണ്ട് ഇരുവരും വേർപിരിയാൻ പോകുകയാണെന്ന വാർത്തകൾ വന്നത് 2021ലാണ്. അധികം വൈകാതെ തന്നെ നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നിരുന്നു.


Source link

Related Articles

Back to top button