തിന്മയുടെ അന്ധകാരത്തിന്മേൽ നന്മയുടെ പ്രകാശം പരത്തുന്ന ദീപാവലി
തിന്മയുടെ അന്ധകാരത്തിന്മേൽ നന്മയുടെ പ്രകാശം പരത്തുന്ന ദീപാവലി -Diwali Rituals | Astrology News | Malayala Manorama Online News
തിന്മയുടെ അന്ധകാരത്തിന്മേൽ നന്മയുടെ പ്രകാശം പരത്തുന്ന ദീപാവലി
രവീന്ദ്രൻ കളരിക്കൽ
Published: October 28 , 2024 09:52 AM IST
1 minute Read
ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്.
Image Credit : Deepak Sethi / IstockPhoto
തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം.
ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം. അതുകൊണ്ടു തന്നെ ദീപാവലി നാളിൽ മഹാലക്ഷ്മിയെയാണു പ്രധാനമായും ആരാധിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓർമ പുതുക്കലാണു ദീപാവലി എന്നും ഐതിഹ്യമുണ്ട്.
ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്ത് അയോധ്യയിൽ തിരിച്ചെത്തിയ ദിവസം എന്ന ഐതിഹ്യവും ദീപാവലിയുമായി ബന്ധപ്പെട്ട് ഉണ്ട്.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ചയാണ് വരുന്നത്.
English Summary:
Discover the captivating legends and traditions behind Diwali, the festival of lights. Explore the stories of Goddess Lakshmi, Lord Rama, and Lord Krishna, and learn why this celebration signifies the triumph of good over evil.
30fc1d2hfjh5vdns5f4k730mkn-list mo-religion-diwali raveendran-kalarikkal 14k1cc41jm7memnjiu23138hsk mo-astrology-belief mo-religion-deepavali 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-rituals
Source link