KERALAMLATEST NEWS

കശുഅണ്ടി വ്യവസായികളുടെ സത്യഗ്രഹം ഇന്ന് മുതൽ

cashew workers

തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് ക്യാഷ്യു പ്രോസസേഴ്സ് ആൻഡ് എക്സ്‌പോർട്ടേഴ്സ്,ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ എന്നിവർ സംയുക്തമായി ഇന്ന് മുതൽ തിരുവനന്തപുരം എസ്.എൽ.ബി.സിയുടെ മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. രാവിലെ 10 ന് തിരുവനന്തപുരം ആർ.ബി.ഐയുടെ മുന്നിൽ നിന്നും തുടങ്ങുന്ന പ്രതിഷേധ റാലി സ്പെൻസർ ജംഗ്ഷനിലുള്ള എസ്എൽ.ബി.സിയുടെ മുന്നിലെത്തിച്ചേരും. കശുഅണ്ടി വ്യവസായികളുടെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട അക്കൗണ്ടുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പലതവണ കൂടിയ കമ്മറ്റിയുടെ അടിസ്ഥാനത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ബാങ്കുകൾ അംഗീകരിക്കാത്തതിനെതിരെയാണ് സമരം. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം.എൽ.എമാരായ എം. നൗഷാദ്,വി. ജോയ്,സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ തുടങ്ങിയവർ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും.


Source link

Related Articles

Back to top button