INDIALATEST NEWS

കശ്മീരിൽ ഭീകരാക്രമണം; കരസേന വാഹനത്തിനു നേരെ വെടിയുതിർത്തത് 20 റൗണ്ടിലേറെ

കശ്മീരിൽ വീണ്ടും ഭീകരാക്രമണം– Jammu Kashmir | Terror Attack | Malayala Manorama

കശ്മീരിൽ ഭീകരാക്രമണം; കരസേന വാഹനത്തിനു നേരെ വെടിയുതിർത്തത് 20 റൗണ്ടിലേറെ

ഓൺലൈൻ ഡെസ്ക്

Published: October 28 , 2024 10:18 AM IST

1 minute Read

File Photo (AP Photo/Channi Anand)

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു. 20 റൗണ്ടിലേറെ വെടിയുതിർത്തെന്നാണ് വിവരം. രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്നൂരിൽ ജോഗ്‌വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. കരസേനയുടെ ആംബുലൻസിനെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഭീകരർക്കായി പ്രദേശത്ത് സൈന്യം തിരച്ചിൽ തുടങ്ങി. കശ്മീരിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സേനയുടെ വാഹനം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവവും. ഒക്ടോബർ 25ന് ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോർട്ടർമാരും കൊല്ലപ്പെട്ടു. 

സൈനികരെ ആക്രമിക്കുന്നതിനു മുൻപു സൈനികവാഹനത്തിനു നേരെയും ആക്രമണമുണ്ടായി. ഒക്ടോബർ 18ന് ഷോപിയാനിൽ ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയ ഭീകരർ 20ന് ഗന്ദേർബാൾ ജില്ലയിലെ തൊഴിലാളി ക്യാംപിനു നേരെയും ആക്രമണമുണ്ടായി. ഏഴു പേരാണ് അന്ന് കൊല്ലപ്പെട്ടത്. 
കശ്മീരിൽ ഈ വർഷം ഇതുവരെ 9 സൈനികരും 15 സാധാരണക്കാരുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 21 ഭീകരരെ സൈന്യം വധിച്ചു. ജമ്മുവിൽ 13 സുരക്ഷാ ഉദ്യോഗസ്ഥരും 11 സാധാരണക്കാരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.

English Summary:
Army vehicle attacked by terrorists in Jammu and Kashmir’s Akhnoor

36l55rhllu4d8n1cuiupiukijs 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack mo-news-national-states-jammukashmir


Source link

Related Articles

Back to top button