നടി ഉറങ്ങുന്നത് ആസ്വദിച്ച് റൂം ബോയ് അരികിലിരുന്നു, ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞില്ല: ആലപ്പി അഷ്റഫ്

നടി ഉറങ്ങുന്നത് ആസ്വദിച്ച് റൂം ബോയ് അരികിലിരുന്നു, ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞിട്ടില്ല: ആലപ്പി അഷ്റഫ് | WCC Alleppey Ashraf

നടി ഉറങ്ങുന്നത് ആസ്വദിച്ച് റൂം ബോയ് അരികിലിരുന്നു, ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞില്ല: ആലപ്പി അഷ്റഫ്

മനോരമ ലേഖകൻ

Published: October 28 , 2024 08:42 AM IST

Updated: October 28, 2024 09:06 AM IST

2 minute Read

ആലപ്പി അഷ്റഫ്

സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി  തനിക്കുണ്ടായ ദുരനുഭവം ഹേമ കമ്മറ്റിയിൽ തുറന്നു പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്‌. സിനിമയിൽ നിന്ന് പീഡനങ്ങളും യാതനകളും നേരിട്ട സ്ത്രീകളെ വളരെ ബുദ്ധിമുട്ടി ഹേമ കമ്മറ്റിയുടെ മുന്നിൽ കൊണ്ടുവന്നത് ഡബ്ല്യുസിസിയിലെ നേതാക്കളാണ്. എന്നിട്ടും അതിലെ ഒരു സ്ഥാപക നേതാവായ നടി തനിക്ക് അങ്ങനെ ഒരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കണ്ടപ്പോൾ സത്യമറിയാവുന്ന തനിക്ക് വല്ലായ്മ തോന്നി എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലിൽ താമസിക്കുമ്പോൾ റൂമിൽ വരാറുണ്ടായിരുന്ന റൂം ബോയ് നടി ഉറങ്ങുന്ന സമയത്ത് സ്‌പേർ കീ ഉപയോഗിച്ച് റൂം തുറന്നു കയറി, ഉറങ്ങുകയായിരുന്ന നടിയെ സ്പർശിച്ചെന്നും നടി ഉണർന്നു ബഹളമുണ്ടാക്കിയപ്പോൾ എല്ലാവരും കൂടി റൂം ബോയിയെ പൊലീസിൽ ഏൽപ്പിച്ചെന്നും ആലപ്പി അഷറഫ് പറയുന്നു. അപമാന ഭീതിയാൽ നടി കേസ് പിൻവലിച്ചെന്നും എന്നാൽ ഹേമ കമ്മറ്റിയിൽ പോയപ്പോൾ ഇക്കാര്യം മറച്ചു വച്ച് തനിക്കൊരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് ശരിയായില്ലെന്നും ആലപ്പി അഷ്‌റഫ് പങ്കുവച്ച യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
‘‘ഇന്ന് ഞാൻ ഇവിടെ പറയുന്നത് ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക നേതാവായ നടി തനിക്കുണ്ടായ അനുഭവം പൊതുസമൂഹത്തിൽ നിന്നും മറച്ചുവെച്ച ഒരു സംഭവമാണ്. ഒരുപാട് യാതനകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് ഒരുപറ്റം നടിമാർ ഡബ്ല്യുസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവർക്ക് അന്നും ഇന്നും പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ട്.  മലയാള സിനിമയിൽ  പീഡനവും വേദനയും അവഗണനവും ഒക്കെ അനുഭവിച്ചിട്ടുള്ള നടിമാരെ കണ്ടെത്തി അവരെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിച്ച അവർക്ക് നീതി വാങ്ങി കൊടുക്കുവാനും അവരുടെ കണ്ണീര്‍ ഒപ്പാനും മുൻപിൽ നിന്ന സംഘടനയാണ് ഡബ്ല്യുസിസി. അവർക്ക് നമ്മുടെയെല്ലാം പിന്തുണ ഉണ്ട്.  

പക്ഷേ ഡബ്ല്യുസിസി സ്ഥാപക നേതാക്കളിൽ മുൻനിരയിൽ നിന്ന ഒരു നടി ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്തത് ഇങ്ങനെ ഒരു സംഭവം കേട്ടു കേൾവി പോലും ഇല്ല എന്നാണ്.  അങ്ങനെ പറയുമ്പോൾ നടിയെ ആക്രമിച്ച കേസ് പോലും അവർ അറിഞ്ഞിട്ടില്ല എന്ന ധ്വനി പോലും ഉണ്ട്. അവർ അങ്ങനെ ഡബ്ല്യുസിസിക്ക് പണിയും കൊടുത്ത് പതുക്കെ പതുക്കെ അങ്ങ് സ്കൂട്ടായി. തന്റെ നേരെ വരുന്നതിനെ മാത്രം നോക്കിയാൽ മതി, മറ്റുള്ളവർക്ക് സംഭവിക്കുന്നത് ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന നിലപാടെടുത്ത് അവർ മെല്ലെ അങ്ങ് ഒഴിവായി.  അവർക്കാർക്കും പൊതുസമൂഹത്തോട് യാതൊരു ബാധ്യതയുമില്ല എന്നാണല്ലോ നാം കരുതേണ്ടത്. എന്നാൽ മലയാള സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായും സത്യമായും അറിയാവുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു. 

എന്തിന് ഹേമ കമ്മിറ്റി പോലും അവരുടെ ഒരു വിശ്വസിക്കേണ്ട എന്ന് എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അവർ ഡബ്ല്യുസിസിയിൽ നിന്ന് പോയെന്ന് വിചാരിച്ച് ഡബ്ല്യുസിസിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അവർ മറ്റൊരു സംഘടനയിൽ ഉണ്ടെന്ന് പറഞ്ഞ് ആ സംഘടനയ്ക്ക് ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല എന്നതാണ് സത്യം. ചില സ്ഥാപക നടിമാർ അവർക്കുണ്ടായ അനുഭവങ്ങൾ ഹേമ കമ്മിറ്റിയിൽ പങ്കുവച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം കൂടിയാണ്. സംഘടനയുടെ നേതൃത്വത്തിലുള്ളവർ മറ്റുള്ളവർക്ക് മാതൃക കാണിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണെന്നുള്ളത് ഒരിക്കലും മറക്കാൻ പാടില്ല. എനിക്കറിയാവുന്ന ഒരു സംഭവം ഞാൻ നിങ്ങളോട് വിവരിക്കാം.

ഡബ്ല്യുസിസിയുടെ സ്ഥാപക നടി ഷൂട്ടിങ് സംബന്ധമായി ഒരു ദിവസം ആലപ്പുഴയിൽ വരുന്നു അവിടുത്തെ ഹോട്ടലിൽ അവർ താമസിക്കുന്നു. അവർ അങ്ങനെ അവിടെ താമസിച്ചു വരുമ്പോൾ അവരുടെ റൂമിലെ കാര്യങ്ങൾ നോക്കുന്ന കുട്ടനാട്ടുകാരനായ ഒരു റൂംബോയിയോട് വളരെ അനുകമ്പയോടെയും സഹോദര സ്നേഹത്തോടെയും പെരുമാറിയിരുന്നു.  ഒരു ദിവസം രാത്രിയിൽ ഈ നടി ഒറ്റയ്‌ക്കേ  ഉണ്ടായിരുന്നുള്ളൂ. അന്ന് അർദ്ധരാത്രിയോടുകൂടി ഈ റൂം ബോയ് ഹോട്ടലിന്റെ കൗണ്ടറിൽ നിന്ന് സ്പെയർ കീ എടുത്തുകൊണ്ട് വന്ന്  ഈ നടിയുടെ റൂം തുറന്നു കട്ടിലിൽ കയറിയിയിരുന്ന് കുറച്ചുനേരം അവർ കിടക്കുന്നത് നോക്കി ആസ്വദിച്ചിരുന്ന ശേഷം അവൻ മെല്ലെ അവരെ സ്പർശിച്ചു. നടി ചാടി എഴുന്നേറ്റപ്പോൾ കാണുന്നത് ഇവന്റെ മുഖമാണ്. പകച്ചുപോയ അവൻ ചാടി എഴുന്നേറ്റു ഓടി. അവർ അലറി  കൊണ്ട് പിന്നാലെ ഓടി. അപ്പോഴേക്കും ഹോട്ടലുകാരൊക്കെ ഉണർന്നു ആകെ ബഹളമായി. 

പിന്നീട് പൊലീസ് വന്നു ഇവനെ കസ്റ്റഡിയിൽ എടുത്തു. അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദ്ദിക്കുക ഒക്കെ ചെയ്തു.  കേസ് എഫ്ഐആർ ഇട്ടു.  ആ എഫ്ഐആർ ഞാൻ വായിച്ചതാണ്. എന്നാൽ ഈ നടി അവർക്ക് ഉണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിൻവലിച്ച് ഇത് രഹസ്യമാക്കി വയ്ക്കാൻ എല്ലാവർക്കും നിർദ്ദേശം കൊടുത്തു. ഈ വിവരം അവർ ഹേമ കമ്മിറ്റിയിൽ പറഞ്ഞിട്ടില്ല, ഡബ്ല്യുസിസിയിൽ പറഞ്ഞിട്ടില്ല ആരോടും പറഞ്ഞിട്ടില്ല. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവർ ഉത്തരവാദിത്തമുള്ളവരായിരിക്കണം, നിർഭയരായിരിക്കണം അതല്ലെങ്കിൽ അവർ മാറി നിന്നിട്ട് അത്തരം ആൾക്കാരെ ആ സംഘടനയുടെ ചുമതല ഏൽപ്പിക്കണം.  അതുകൊണ്ട് ഡബ്ല്യുസിസി ഒന്ന് ഉടച്ചു വാർക്കുന്നതിനെ പറ്റി ആലോചിച്ചാൽ എന്താണ് എന്ന അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു.’’–ആലപ്പി അഷ്റഫിന്റെ വാക്കുകൾ.

English Summary:
WCC Founder Hide Sexual Assault from Hema Committee, Director Makes SHOCKING Claim

7rmhshc601rd4u1rlqhkve1umi-list 2avfgivd6a7dnkjn8plt1qr0k3 mo-entertainment-common-malayalammovienews mo-entertainment-movie-wcc f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-alleppey-ashraf


Source link
Exit mobile version