KERALAM

കെ.സുധാകരൻ ബി.ജെ.പിയുടെ ട്രോജൻ കുതിര: മന്ത്രി റിയാസ്

കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ട്രോജൻ കുതിരയാണ് കെ.സുധാകരനെന്ന് മരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കോൺഗ്രസിൽ നിന്നുകൊണ്ട് സുധാകരൻ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണ്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയവരോട് മുഖം കറുപ്പിക്കാത്ത സുധാകരന് ഇടതുപക്ഷത്തേക്ക് പോകുന്നവരോട് മാത്രമാണ് അലർജി. പാലക്കാട്ട് ഇടതുപക്ഷത്തേക്ക് വന്നയാളെ പ്രാണി എന്നാണ് വിമർശിച്ചത്. ഇനി ‘പ്രാണി’കളുടെ ഘോഷയാത്ര തന്നെയുണ്ടാവും.

കെ സുധാകരന്റെ കൊലവിളി പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായി ആളുകളെ കൊല്ലുമെന്ന് പറയുന്നത് ഗൗരവുള്ള വിഷയമാണ്.

കൊടുവള്ളിയിൽ നിരവധി വികസന പ്രവർത്തനങ്ങ‍ളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇക്കാലത്തും നടത്തിയത്. കാരാട്ട് റസാഖിന് വിമർശിക്കാൻ അവകാശമുണ്ട്. മന്ത്രിമാരെ വിമർശിക്കുമ്പോൾ അസഹിഷ്ണുതയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button