കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്,പാലക്കാട്,ചേലക്കര മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വയനാട് 21ഉം,പാലക്കാട് 16ഉം,ചേലക്കരയിൽ 13ഉം പേരാണ് പത്രിക നൽകിയത്. പരിശോധന സമയത്ത് സ്ഥാനാർത്ഥികൾക്കും അവരുമായി ബന്ധപ്പെട്ടവർക്കും പങ്കെടുക്കാം. ഓരോ സ്ഥാനാർത്ഥികൾക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. പത്രിക തള്ളുന്ന സാഹചര്യമുണ്ടായാൽ എന്തുകൊണ്ട് പത്രിക തള്ളപ്പെട്ടുവെന്ന് വരണാധികാരി വിശദീകരിക്കണം. 30ന് വൈകിട്ട് മൂന്നിനകം സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം. അതിനുശേഷമേ എത്രപേർ മത്സരരംഗത്തുണ്ടെന്ന് വ്യക്തമാവുകയുള്ളൂ.
Source link