വാഷിംഗ്ടൺ: യുദ്ധമുഖത്ത് ഇനിമുതൽ വിജയപരാജയങ്ങൾ നിശ്ചയിക്കുക വെടിക്കോപ്പുകൾ മാത്രമല്ല, മറിച്ച് എഐ ടോക്കണുകളും ഡാറ്റാ സെന്ററുകളുമായിരിക്കുമെന്ന് അമേരിക്ക. പ്രതിരോധ മേഖലയിൽ എഐ (നിർമ്മിത ബുദ്ധി) ഉപയോഗം വർദ്ധിച്ചതോടെ യുഎസ് സൈന്യത്തിന്റെ എഐ ടോക്കൺ ഉപയോഗം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ എട്ട് മടങ്ങ് വർദ്ധിച്ചതായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിക്കോൾ വെളിപ്പെടുത്തി.
എഐ മോഡലുകൾ പ്രോസസ് ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാന യൂണിറ്റുകളാണ് ടോക്കണുകൾ. ലളിതമായി പറഞ്ഞാൽ, ഒരു എഐ ടൂളിനെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ആവശ്യമായ ഇന്ധനമാണ് ഈ ടോക്കണുകൾ. ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനും ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാനും അതിവേഗ തീരുമാനങ്ങൾ എടുക്കാനും സൈന്യത്തിന് ഇപ്പോൾ ഇത്തരം കോടിക്കണക്കിന് ടോക്കണുകൾ ആവശ്യമാണ്. ഭാവിയിൽ ചൈനയുമായി സംഘർഷമുണ്ടായാൽ സാങ്കേതികമായ മേൽക്കൈ നിലനിർത്താൻ ഇത്തരം എഐ അധിഷ്ഠിത സൗകര്യങ്ങൾ അത്യാവശ്യമാണെന്ന് ഡാൻ ഡ്രിക്കോൾ ചൂണ്ടിക്കാട്ടി.
Source link
ടാങ്കുകൾക്കും മിസൈലുകൾക്കും പകരം ഇനി എഐ ടോക്കണുകൾ; യുദ്ധതന്ത്രം മാറ്റി യുഎസ് സൈന്യം

