ഡിജിറ്റൽ അറസ്റ്റ്: ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി – Stay cautious against Digital arrest: Narendra Modi | India News, Malayalam News | Manorama Online | Manorama News
ഡിജിറ്റൽ അറസ്റ്റ്: ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
മനോരമ ലേഖകൻ
Published: October 28 , 2024 01:16 AM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Credit: PTI)
ന്യൂഡൽഹി ∙ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയം നേരിടാൻ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരുകളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും ഇത്തരം തട്ടിപ്പുകളെ നേരിടാനുള്ള ജാഗ്രത എല്ലാവർക്കുമുണ്ടാകണമെന്നും പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി പറഞ്ഞു.
പൊലീസും സിബിഐയും ആർബിഐ ഉദ്യോസ്ഥരുമൊക്കെയായി ചമഞ്ഞ് തട്ടിപ്പുകാർ രംഗത്തെത്താറുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, സൈബർ തട്ടിപ്പുകൾക്കെതിരായ പോരാട്ടത്തിൽ ജനങ്ങളും ഭാഗമാകണമെന്നും സ്കൂളുകളും കോളജുകളും ബോധവൽക്കരണം നടത്തണമെന്നും നിർദേശിച്ചു.
‘ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള രീതികൾ നിയമപ്രകാരം നിലവിലില്ല. അന്വേഷണത്തിനായി ഒരു സർക്കാർ ഏജൻസിയും ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ ബന്ധപ്പെടാറില്ല’ – തട്ടിപ്പുകാരുടെ പ്രവർത്തനരീതി വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും മൻ കി ബാത്തിൽ കേൾപ്പിച്ചു. പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങണമെന്നും പ്രാദേശിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റൺ ഫോർ യൂണിറ്റി നാളെസർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഒക്ടോബർ 31നു നടത്തിയിരുന്ന ‘റൺ ഫോർ യൂണിറ്റി’ ഇക്കുറി 29ന് നടത്തും. 31നു ദീപാവലി ആയതിനാലാണിതെന്ന് മോദി പറഞ്ഞു.
സൈബർ തട്ടിപ്പിൽ പെടാതിരിക്കാൻ മുന്നറിയിപ്പ്, മാർഗനിർദേശംന്യൂഡൽഹി ∙ സൈബർ തട്ടിപ്പുകാരുടെ പ്രവർത്തന രീതികളെക്കുറിച്ചു മുന്നറിയിപ്പും മാർഗനിർദേശവുമായി ഐടി മന്ത്രാലയ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ). ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണവും മറ്റു വിവരങ്ങളും തട്ടുന്നവർ ഏതൊക്കെ രീതിയിലാണു ഇടപെടുന്നത്, അവരുടെ സംസാരം എന്നിവയെല്ലാം സെർട്–ഇന്നിന്റെ മുന്നറിയിപ്പിലുണ്ട്.
സർക്കാർ ഏജൻസികൾ ഒരിക്കലും വാട്സാപ്, സ്കൈപ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്താറില്ലെന്ന് സെർട്–ഇൻ വ്യക്തമാക്കുന്നു. ഡിജിറ്റൽ അറസ്റ്റെന്ന തരത്തിൽ ആരെങ്കിലും ബന്ധപ്പെട്ടാൽ ഏജൻസികളെ നേരിട്ട് ബന്ധപ്പെട്ട് അതിലെ നിജസ്ഥിതി പരിശോധിക്കണമെന്നും നിർദേശിക്കുന്നു.
നിയമവിരുദ്ധ പ്രവർത്തനം, കള്ളപ്പണമിടപാട് തുടങ്ങിയവയുടെ പേരിൽ ഇ–മെയിൽ, ഫോൺകോൾ എന്നിവ ലഭിക്കുന്നതാണു തട്ടിപ്പിന്റെ രൂപമെന്നും നിയമനടപടിയും അറസ്റ്റും നേരിടുമെന്നു ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. സാധാരണക്കാരിൽ ഭീതി സൃഷ്ടിച്ച് പെട്ടെന്നു പണം തട്ടുന്നതാണ് ഇവരുടെ രീതി. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ആശങ്കപ്പെടരുതെന്നും സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാൻ ശ്രമിക്കണമെന്നുമാണു നിർദേശം.
English Summary:
Stay cautious against Digital arrest: Narendra Modi
mo-crime-onlinefraud mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1o6633nq35n1bmpudmvm9ighu1 mo-politics-leaders-narendramodi mo-crime-fraud
Source link