കത്ത് പുറത്തായത് അന്വേഷിക്കും: കെ. സുധാകരൻ
തിരുവനന്തപുരം: പാലക്കാട് ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പായി പല അഭിപ്രായങ്ങളും ഉയർന്നുവരും.അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാർട്ടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോൺഗ്രസിന്റെ സംസ്കാരം.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം എഴുപതുകളിൽ തുടങ്ങിയതാണ്. അതിലെ ഒരേട് മാത്രമാണ് 1991ൽ ബി.ജെ.പി സഹായം അഭ്യർത്ഥിച്ചുള്ള സി.പി.എം നേതൃത്വത്തിന്റെ ഇപ്പോൾ പുറത്തുവന്ന കത്ത്. 1970ൽ കൂത്തുപറമ്പിൽ ബി.ജെ.പി വോട്ട് വാങ്ങി എം.എൽ.എയായ വ്യക്തിയാണ് പിണറായി വിജയൻ. 1977ലും അദ്ദേഹം ബി.ജെ.പിയുടെ സഹായത്തോടെ മത്സരിച്ചു.
തൃശൂർപൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഗതിയെന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോടെ വ്യക്തമായി. പൂരം കലക്കി എന്നതിൽ സി.പി.ഐയ്ക്ക് എതിരഭിപ്രായം ഉണ്ടാകില്ല. വസ്തുത പുറത്തുവരണമെങ്കിൽ ജുഡിഷ്യൽ അന്വേഷണം വേണം.
Source link