KERALAM

മണ്ണാറശാല ആയില്യം ഉത്സവത്തി​ന് സമാപനം

ഹരിപ്പാട് : ഭക്തിയുടെയും വിശ്വാസത്തിന്റെയും പരകോടിയിൽ ഈ വർഷത്തെ മണ്ണാറശാല ആയില്യത്തിന് സമാപനം. വലിയമ്മയായി സാവിത്രി അന്തർജനം അവരോധിതയായ ശേഷം നടന്ന തുലാമാസത്തിലെ ആദ്യത്തെ ആയില്യം എഴുന്നള്ളത്തും പൂജയുമാണ് ശനിയാഴ്ച നടന്നത്.

ആയില്യ മഹോത്സവത്തിന് ശേഷവും ക്ഷേത്രത്തിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ മുതൽ തന്നെ ആയിരങ്ങൾ ദർശനത്തിനെത്തി. നാഗരാജാവിനെയും, നാഗയക്ഷി അമ്മയെയും തൊഴുതെത്തി​യ ഭക്തർക്ക് വലിയമ്മ സാവിത്രി അന്തർജനവും ദർശനം നൽകി. ഏഴ് വർഷങ്ങൾക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ തുലാ മാസത്തിലെ ആയില്യം എഴുന്നള്ളത്ത് നടന്നത്.

നാഗമെത്തി​,

വണങ്ങി​ അമ്മ

ആയില്യം പൂജ കഴിഞ്ഞു മടങ്ങിയ വലി​യമ്മയെ കാണാൻ നാഗം എത്തിയത് ഭക്തരെ ആനന്ദത്തിലാക്കി. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അമ്മയുടെ നേതൃത്വത്തിൽ നടന്ന ആയില്യംപൂജ സമാപിച്ചത്. തുടർന്ന് അമ്മയുടെ അനുമതി വാങ്ങി മുതിർന്ന കുടുംബാംഗം എം.ജി ജയകുമാർ തട്ടിന്മേൽ നൂറുംപാലും നടത്തി. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം നടന്നു. ഇതിനുശേഷം ഇല്ലത്തേക്ക് അമ്മ മടങ്ങുമ്പോൾ, വടക്കേനടയിൽ തീർത്ഥക്കുളത്തിൽ നിന്നും അമ്മയ്ക്ക് ക്ഷേത്രത്തിലേക്ക് വരാനുള്ള കൽപ്പാതയിൽ നാഗത്തെ കണ്ടു. അതോടെ അമ്മയും കുടുബാംഗങ്ങളും നാഗത്തെ വണങ്ങി. അൽപസമയത്തിന് ശേഷം സമീപത്തുള്ള ഒരു മരത്തിലേക്ക് കയറിയ നാഗം അമ്മ ഇല്ലത്ത് എത്തിയ ശേഷം പടിഞ്ഞാറ് വശത്തെ കാവിനുള്ളിലേക്ക് ഇഴഞ്ഞു പോയി​. മണ്ണാറശാല നാഗരാജാവും വലി​യമ്മയും തമ്മിലുള്ള മാതൃ-പുത്ര ബന്ധത്തിന്റെ നേർക്കാഴ്ചയായി ഭക്തർക്ക് ഈ നിമിഷങ്ങൾ.


Source link

Related Articles

Back to top button