KERALAMLATEST NEWS

‘സരിൻ പോയാൽ ഒരു പ്രാണി പോയത് പോലെ, ഇതൊന്നും കോൺഗ്രസിന് ഏൽക്കില്ല’; കെ സുധാകരൻ

വയനാട്: സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയതുപോലെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോൺഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ സുധാകരൻ പരിഹസിച്ചു. മുമ്പും കുറേപേർ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കെ സുധാകരന്റെ വാക്കുകൾ:

സരിനെ മുൻനിർത്തിയാണല്ലോ ഞങ്ങൾ ജയിക്കാറ്. ഇതുവരെ അദ്ദേഹത്തെ മുൻനിർത്തിയാണല്ലോ ഞങ്ങൾ ജയിച്ചിട്ടുള്ളത്. ഞങ്ങൾക്ക് ഒരു പ്രാണിപോയ നഷ്‌ടവും ഞങ്ങൾക്ക് ഉണ്ടാകില്ല. സിപിഎമ്മെന്താ ചിഹ്നം കൊടുക്കാത്തത്. ഇടതുപക്ഷത്തേക്കല്ലേ പോയത്? ആർക്ക് വേണ്ടിയാ കാത്തിരിക്കുന്നത്. അതൊക്കെ വരും നാളെ, അപ്പോൾ മനസിലാവും.

കോൺഗ്രസിനകത്ത് നിന്ന് ഇങ്ങനെ എത്രയോ ആളുകൾ കൊഴിഞ്ഞുപോകാറുണ്ട്. കോൺഗ്രസിനെ പോലെ ഒരു മല പോലെയുള്ള പാർട്ടിയെ ഇതൊന്നും ബാധിക്കില്ല. ഇതൊന്നും ഞങ്ങൾക്ക് ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കുക എന്നല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് ഉണ്ടായതും ജയിച്ചതും. അദ്ദേഹത്തിന്റെയൊക്കെ താങ്ങും തണലും കൊണ്ടാണ് കോൺഗ്രസ് പാലക്കാട്ട് ജയിച്ചതെന്ന് തോന്നുന്നുണ്ടോ? നിശബ്‌ദത പാലിക്കുന്ന മുഖ്യമന്ത്രിയുടെ പിന്തുണ ആർക്കാണെന്നതിൽ എന്താണ് സംശയം?


Source link

Related Articles

Back to top button