CINEMA

താളം, മേളം, വടംവലി; വിവാഹനിശ്ചയം കളറാക്കി അഞ്ജു കുര്യൻ

താളം, മേളം, വടംവലി; വിവാഹനിശ്ചയം കളറാക്കി അഞ്ജു കുര്യൻ | Anju Kurian Viral Engagement Video

താളം, മേളം, വടംവലി; വിവാഹനിശ്ചയം കളറാക്കി അഞ്ജു കുര്യൻ

മനോരമ ലേഖകൻ

Published: October 27 , 2024 05:34 PM IST

1 minute Read

നൃത്തം വച്ചും പരസ്പരം ചുംബിച്ചും വിവാഹനിശ്ചയം ആഘോഷമാക്കി അഞ്ജു കുര്യൻ. വിവാഹനിശ്ചയ ചടങ്ങിലെ മനോഹരനിമിഷങ്ങളുടെ വിഡിയോയും കൂടുതൽ ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘എല്ലാ പ്രണയകഥകളും മനോഹരമാണ്. പക്ഷേ, എനിക്കേറ്റവും പ്രിയപ്പെട്ടത് ഞങ്ങളുടേതാണ്,’ ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുറിച്ചു. 

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ‘ഔദ്യോഗികമായി വിവാഹനിശ്ചയം കഴിഞ്ഞു. ജീവിതകാലം മുഴുവൻ പരസ്പരം ശല്യപ്പെടുത്താൻ തയാറാണ്.  ഞങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സ്നേഹവും ചിരിയും പാരമ്പര്യവും ചേർത്തു പിടിക്കുന്നു,’ ചടങ്ങിന്റെ വിഡിയോയ്ക്ക് ആമുഖമായി താരം കുറിച്ചു. 

കോട്ടയം സ്വദേശിയാണ് അഞ്ജു. റോഷൻ എന്നാണ് വരന്റെ പേര്. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. ചെന്നൈയിൽ ആയിരുന്നു പഠനം. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. 

മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

English Summary:
Witness the vibrant engagement ceremony of actress Anju Kurian! From joyous dances to heartfelt moments, see the beautiful pictures and video capturing her love story.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-viral mo-entertainment-movie-anju-kurian mo-entertainment-common-malayalammovienews 469a9klet57rplkjid7meu67fj mo-celebrity-celebritywedding mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button