ഹരിയാനയേയും വീഴ്‌ത്തി കേരളം

ലക്നൗ: സീനിയർ വനിതാട്വന്റി 20 ടൂർണമെന്റിൽ കേരളം ഹരിയാനയെ 20 റൺസിന് കീഴടക്കി. കേരളം ഉയർത്തിയ 125 റൺസ് മറികടക്കുവാൻ ഇറങ്ങിയ ഹരിയാന 105 റൺസിന് പുറത്താവുകയായിരുന്നു. കേരളത്തിന് വേണ്ടി കീർത്തിയും സജനയും രണ്ട് വിക്കറ്റ് വീതവും നജിലയും ഷാനിയും ഓരോ വിക്കറ്റ് വീതവും നേടി.
52 പന്തിൽ 60 റൺസെടുത്ത അക്ഷയയാണ് കേരളത്തിന്റെ വിജയശില്പി. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു അക്ഷയയുടെ ഇന്നിംഗ്സ്സ്. അനന്യയും ( 24) തിളങ്ങി. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുൻപേ ആദ്യ ഓവറിൽ തന്നെ ക്യാപ്ടൻ ഷാനിയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായെങ്കിലും പിന്നീട് എത്തിയ അക്ഷയ ക്റീസിൽ നിലയുറപ്പിച്ചതോടെ കേരളം ട്റാക്കിലാവുകായിരുന്നു. നാലാമത്തെ ഓവറിൽ രണ്ടാം വിക്കറ്റ് നഷ്ടമായെങ്കിലും അക്ഷയ അനന്യ കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് 71 പന്തിൽ 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. .
Source link